അമിതമായി ദേഷ്യം അടക്കി പിടിക്കുന്നത് ക്യാന്സറിന് കാരണമാകുമെന്ന് പഠനം. ദേഷ്യം അടക്കിവെക്കുന്നതിലൂടെ ഒരു വ്യക്തിയിൽ ക്രോണിക് സ്ട്രെസ് എന്ന അവസ്ഥ ഉടലെടുക്കും അത് പിന്നീട് ക്യാൻസർ കോശങ്ങൾ വേഗത്തിൽ വളരുന്നതിന് ഒരു കാരണമായി മാറുമെന്ന് അമേരിക്കൻ ക്യാൻസർ സൊസൈറ്റി നടത്തിയ പഠനത്തിൽ പറയുന്നു.ഹാർഡ്‌വാർഡ് യൂണിവേഴ്സിറ്റിയും, യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്ററും ദേഷ്യം ക്യാൻസറിന് കാരണമാകുമെന്ന് പറയുന്നുണ്ട്.കാലിഫോണിയ ബ്രെസ്റ് കാൻസർ റിസർച്ച് പോഗ്രാം നടത്തിയ പഠനത്തിൽ ദേഷ്യം പ്രകടിപ്പിക്കുന്ന സ്ത്രീകൾ ദേഷ്യം അടക്കിവെക്കുന്നവരെകാൾ കൂടുതൽ കാലം ജീവിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അസുഖ ബാധിതനായ മകന്റെ ശസ്ത്രക്രിയയ്ക്ക് 25 ലക്ഷം രൂപകായി നാടുമുഴുവൻ നെട്ടോട്ടമോടുമ്പോൾ വഴിയിൽ കളഞ്ഞു കിട്ടിയ 5 പവന്റെ മാല പോലീസ്ൽ തിരിച്ചേൽപ്പിച്ച മാതൃകയായി ഓട്ടോ ഡ്രൈവറായ ജിനീഷ്.ഇരിങ്ങാലക്കുട സ്വദേശി ജിനീഷിന് ഇന്നലെ ഠാണാ ജംഗ്ഷനു സമീപത്ത് റോഡരികിൽ നിന്നാണ് മാല കളഞ്ഞു കിട്ടിയത്. പോലീസ് അന്വേഷണത്തിൽ യഥാർത്ഥ ഉടമസ്ഥയെ കണ്ടെത്തി, വൈകിട്ട് സ്റ്റേഷനിൽ വച്ച് ജിനീഷ് മാല ഉടമസ്ഥയ്ക്ക് കൈമാറി. മകന്റെ ശസ്ത്രക്രിയയ്ക്ക് തങ്ങളാൽ കഴിയുന്ന വിധം സഹായം ചെയ്യുമെന്ന് തദവസരത്തിൽ പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെൻറ് സെൻററിലെ ജെനറ്റിക് ആൻറ് മെറ്റബോളിക് ലാബിന് എൻ.എ.ബി.എൽ അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. സംസ്ഥാനത്തെ പ്രധാന ലാബുകൾക്ക് എൻ.എ.ബി.എൽ. അക്രഡിറ്റേഷൻ ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നതിന്റെ ഭാഗമായാണ് അംഗീകാരം ലഭിച്ചത്. സി.ഡി.സി.യിലെ 15 സ്‌പെഷ്യാലിറ്റി യൂണിറ്റുകളിലൊന്നാണ് ജെനറ്റിക്ക് ആൻഡ് മെറ്റബോളിക് ലാബ്. സിഡിസിയുടെ വികസന പ്രവർത്തനങ്ങൾക്കായി 2.73 കോടി രൂപയുടെ ഭരണാനുമതി നൽകി. വിവിധ ഉപകരണങ്ങൾ, റിസർച്ച്, പരിശീലനം, സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ എന്നിവയ്ക്കാണ് തുകയനുവദിച്ചതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കുട്ടിക്കാലത്തെ കുട്ടികളിലെ വെല്ലുവിളികൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് സിഡിസി പ്രവർത്തിച്ചു വരുന്നത്.18 വയസ് വരെയുള്ള കുട്ടികൾക്ക് സ്‌കീം മുഖാന്തരം പരിശോധനകൾ സൗജന്യമാണ്.
നിപ്പയെ കേരളം ഫലപ്രദമായി പ്രതിരോധിച്ച യശസ്സിൽ നിൽക്കുമ്പോഴും ആരോഗ്യവകുപ്പിനെതിരെ വ്യാജ ആരോപണങ്ങൾ കെട്ടിച്ചമയ്ക്കാൻ ഏതോ കേന്ദ്രത്തിൽ നിന്നും ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിനു കൈക്കൂലി നൽകിയെന്ന പ്രചാരണം തെറ്റാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. അറസ്റ്റിലായവർ കള്ളപ്രചാരണമാണെന്ന് സമ്മതിച്ചതായാണ് അറിയുന്നത്. അവർക്കു പിന്നിൽ ആരെങ്കിലും ഉണ്ടോ എന്നുള്ളത് പരിശോധിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പ്.
കൂടുതൽ ആരോഗ്യവാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക
Discussion about this post