കേരളത്തിലെ ആരോഗ്യരംഗം മികച്ചതെന്ന് ഓസ്‌ട്രേലിയന്‍ മന്ത്രി. ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറി ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ നിക്കോള്‍ മാന്‍ഷന്റെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ചു. കേരളത്തിന്റെ ആരോഗ്യ മേഖലയെപ്പറ്റി അടുത്തറിയാനെത്തിയ സംഘം കേരളം വളരെ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് അഭിപ്രായപ്പെട്ടു. ആരോഗ്യ ഗവേഷണത്തില്‍ കേരളവുമായി സഹകരണം ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയ ഓസ്‌ട്രേലിയന്‍ സംഘം, ആരോഗ്യ രംഗത്ത് കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഓസ്ട്രേലിയയില്‍ അവസരം സൃഷ്ടിക്കുന്നതിന്റെ സാധ്യതകളും വിലയിരുത്തി. കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരും ഓസ്‌ട്രേലിയന്‍ ആരോഗ്യപ്രവര്‍ത്തകരുമായുള്ള എക്സ്ചേഞ്ച് പ്രോഗ്രാം ആരംഭിക്കാനും യോഗം തീരുമാനിച്ചു.
ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് വിധിച്ച വിധി മാറ്റി വിധിച്ച് സുപ്രീം കോടതി. 26-ാം ആഴ്ചകള്‍ പൂര്‍ത്തിയായശേഷം ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന ഹര്‍ജിയില്‍ കോടതി നല്‍കിയ അനുമതിയാണ്, കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് പിന്നാലെ താല്‍ക്കാലികമായി സുപ്രീം കോടതി തടഞ്ഞത്. ഭ്രൂണത്തിന് ഹൃദയമിടിപ്പുണ്ടെന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ട് നല്‍കുന്നതില്‍ എയിംസ് കാലതാമസം വരുത്തിയതിനെ കോടതി ശക്തമായി വിമര്‍ശിച്ചു. രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഗര്‍ഭചിത്രത്തിന് അനുമതി തേടി കോടതിയെ സമീപിച്ചത്. മൂന്നാമത്തെ കുട്ടിയെ വളര്‍ത്തുന്നതിനുള്ള ശാരീരികമോ മാനസികമോ സാമ്പത്തികമോ ആയ സ്ഥിതി തനിക്കില്ലെന്നും യുവതി കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ ആദ്യ വിധി.
അപൂര്‍വ്വരോഗം ബാധിച്ച ആറുവയസ്സുകാരിയുടെ തച്ചോറിന്റെ ഒരു ഭാഗം പ്രവര്‍ത്തന രഹതമാക്കി ഡോക്ടര്‍മാര്‍. Rasmussen’s എന്‌സഫലൈറ്റിസ് എന്ന രോഗമാണ് ബ്രിയാന ബോഡ്ലി എന്ന പെണ്‍കുട്ടിയെ ബാധിച്ചിരിക്കുന്നത്. 10 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് കുട്ടിയെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചത്. രോഗം ഗുരുതരമായാല്‍ തലച്ചോറിനെ പൂര്‍ണമായി ബാധിച്ചേക്കാം എന്നതിനാലാണ് അപൂര്‍വമായൊരു സര്‍ജറിയിലേക്ക് ഡോക്ടര്‍മാര്‍ നീങ്ങിയതെന്നു ആരോഗ്യ വിദഗ്ദ്ധര്‍ അറിയിച്ചു. തലച്ചോറിന്റെ ഒരു ഭാഗം പ്രവര്‍ത്തനരഹിതമാകുമെങ്കിലും ബ്രിയാനയില്‍ ഇത് കാര്യമായ മാറ്റങ്ങളുണ്ടാക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഇന്ന് ലോക കാഴ്ചദിനം. എല്ലാ വര്‍ഷവും ഒക്ടബോര്‍ 13നാണ് ലോകാരോഗ്യ സംഘടന കാഴ്ച ദിനം ആചരിക്കുന്നത്. അന്ധത, കാഴ്ച വൈകല്യം, കാഴ്ച സംരക്ഷണം, നേത്ര സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പൊതുഅവബോധം വര്‍ധിപ്പിക്കുക എന്നതാണ് ലോക കാഴ്ച ദിനത്തിന്റെ ലക്ഷ്യം.വെറുതെ കണ്ണ് അടക്കുമ്പോള്‍ ഇരുട്ട് ആകുന്നത് പോലും പലര്‍ക്കും സഹിക്കാന്‍ കഴിയാറില്ല. അപ്പോള്‍ എന്നന്നേക്കുമായി കാഴ്ചനഷ്ടപെട്ടാല്‍ ഉള്ള സാഹചര്യമോ? ഈ സാഹചര്യം ഒഴുവാക്കാന്‍ കണ്ണുകള്‍ക്ക് നല്‍കേണ്ട ശ്രദ്ധ അനിവാര്യമാണ്. കണ്ണില്‍ കരട് പോകുമ്പോഴും, ചൊറിച്ചില്‍ ഉണ്ടാകുമ്പോഴും, കൈകള്‍ ശുദ്ധമാക്കാതെ കണ്ണ് തിരുമ്മാതിരിക്കുക. ഇത് കണ്ണിന്റെ കൃഷ്ണമണിയില്‍ പോറല്‍ ഉണ്ടാക്കുകയും തന്മൂലം കാഴ്ച നഷ്ടപ്പെടാനും ഇടയാക്കും, അതിനിയന്ത്രിത ഡയറ്റിങ്ങും അന്ധതയിലേക്ക് വഴിമാറ്റും എന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഓര്‍ക്കുക കാഴ്ചയാണ് ഭംഗി.
മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വരുന്ന 5 ദിവസം മഴ മുന്നറിയിപ്പ് .ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മിതമായതോ ഇടത്തരം മഴയ്യ്ക്കോ സാധ്യതയുണ്ട്. ഒക്ടോബര്‍ 12, 13 ,16 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.സംസ്ഥാനത്ത് ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post