മരണാനന്തര അവയവദാനം പ്രോത്സാഹിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഇരുകയ്യും നീട്ടി സ്വീകരിച്ച് രാജ്യം. 20 ദിവസംകൊണ്ട് 77,549 പേര്‍ അവയദാനപ്രതിജ്ഞ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തു. ഇതില്‍ വലിയ വിഭാഗം അവയവദാന സമ്മതപത്രവും നല്‍കി. ആരോഗ്യമന്ത്രാലയത്തിന്റെ ആയുഷ്മാന്‍ ഭവ് പദ്ധതിപ്രകാരം പോര്‍ട്ടല്‍വഴിയാണ് രജിസ്റ്റര്‍ ചെയ്യുന്നത്. പുതിയ പദ്ധതി വിജയമാകുന്നതോടെ രാജ്യത്തെ അവയവദാന രംഗത്തിന് വലിയ നേട്ടമാകും. അവയവദാനത്തിന് രാജ്യത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ രജിസ്ട്രി ഉണ്ടാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമവും തുടരുകയാണ്. അവയവദാനപ്രക്രിയസുതാര്യമായും വേഗത്തിലുമാക്കാന്‍ ഇത് സഹായിക്കും. നാഷണല്‍ ഓര്‍ഗന്‍ ടിഷ്യു ട്രാന്‍സ്പ്ലാന്റേഷന്‍ ഓര്‍ഗനൈസേഷന്‍ (നോട്ടോ) നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി മുഖേനയാണ് ഇതു നടപ്പാക്കുന്നത്.
തിരുവനന്തപുരം ജില്ലയില്‍ രണ്ട് പേര്‍ക്ക് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. വെമ്പായം പഞ്ചായത്തിലുള്ള ക്ഷീരകര്‍ഷകനും മകനുമാണ് രോഗബാധ സ്ഥിതീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്ന ടെസ്റ്റില്‍ ഇരുവരും പോസിറ്റീവ് ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ബ്രൂസല്ലോസിസ് ഒരു ജന്തുജന്യ രോഗമാണ്. കന്നുകാലികള്‍ ആടുകള്‍ പന്നികള്‍ എന്നിവയില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പകരുന്നതെന്നാണ് പ്രാഥമിക നിഗമനം.അതെ സമയം കന്നുകാലി വളര്‍ത്തല്‍ കൂടുതലായി കണ്ടുവരുന്ന മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രോഗം മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരാന്‍ സാധ്യതയില്ലെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.
മലപ്പുറത്ത് വ്യാജ ഫെയ്‌സ് ക്രീമുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായ സംഭവത്തില്‍ വ്യാജന്മാര്‍ക്ക് എതിരെ കര്‍ശന നടപടിക്ക് ഒരുങ്ങി ജില്ലാ ആരോഗ്യവകുപ്പ്. വ്യാജ ക്രീമുകള്‍ ഉപയോഗിച്ചതുമൂലം വൃക്ക തകരാറിലായ സംഭവം ജില്ലാ വികസനസമിതി യോഗത്തില്‍ ചര്‍ച്ചയായി. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതേപ്പറ്റി അന്വേഷിക്കുന്നുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസറും ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥരും പ്രതികരിച്ചു. പാകിസ്ഥാനില്‍ നിന്നും മലേഷ്യ യില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഇത്തരം ഫെയര്‍നെസ് ക്രീമുകളുടെ സാംപിളുകള്‍ എറണാകുളത്തെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും വികസനസമിതി യോഗത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ അമ്മമാര്‍ക്ക് മാത്രമല്ല കുഞ്ഞുങ്ങള്‍ ജനിച്ചുകഴിഞ്ഞാല്‍ അച്ഛന്മാരിലും വരാമെന്നു പഠന റിപ്പോര്‍ട്ട്. 8 മുതല്‍ 13% വരെയുള്ള അച്ഛന്മാരില്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ കാണാമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. യുഎസിലെ ‘യൂണിവേഴ്‌സിറ്റി ഓഫ് ഇലിനോയിസ് ഷിക്കാഗോ’യില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് പഠനത്തിന് പിന്നില്‍.അമ്മമാര്‍ക്ക് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ബാധിച്ചിട്ടുണ്ടോയെന്നത് മനസിലാക്കാന്‍ ഏതെല്ലാം ഉപാധികളാണോ ഉപയോഗിക്കുന്നത്, അവ ഉപയോഗിച്ചാണ് ഗവേഷകര്‍ അച്ഛന്മാരെയും പഠനത്തിന് വിധേയരാക്കിയത്. പഠനത്തില്‍ പങ്കെടുത്ത മുപ്പത് ശതമാനം പുരുഷന്മാര്‍ക്കും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷ നുള്ളതായി ഗവേഷകര്‍ സ്ഥിരീകരിച്ചു. ജാതി, വംശീയ വേര്‍തിരിവ്, സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയവ അച്ഛന്മാരുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.
കൂടുതല്‍ ആരോഗ്യവാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് TV സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post