കേരളത്തിന് അഭിമാനമായി വീണ്ടും ആരോഗ്യവകുപ്പ്. നിപ പ്രതിരോധത്തില്‍ കേരളത്തിലെ ആരോഗ്യ വകുപ്പിനെ അഭിനന്ദിച്ചു എന്‍.സി.ഡി.സി. (ചഇഉഇ) നിപ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പോരാട്ടത്തെ നാഷണല്‍ സെന്റര് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ഡയറക്ടര്‍ ഡോക്ടര്‍ അതുല്‍ ഗോയല്‍ അഭിനന്ദിച്ചു. നിപയുടെ പൊതുജനാരോഗ്യ ആഘാതം കുറയ്ക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വിജയിച്ചെന്നും കത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
രോഗികളോട് സഹാനുഭൂതിയോടെയും അനുകമ്പയോടെയും ഇടപെടുമ്പോഴാണ് ഒരാള്‍ മികച്ച ഡോക്ടറാകുന്നതെന്ന് ദേശിയ മെഡിക്കല്‍ കമ്മീഷന്‍. ഡോക്ടര്‍ രോഗി ബന്ധത്തെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എത്തിക്‌സ് ആന്‍ഡ് മെഡിക്കല്‍ രജിസ്‌ട്രേഷന്‍ ബോര്‍ഡ് ആരോഗ്യപ്രവര്‍ത്തകര്‍ക്കായി എത്തിക്‌സ് ബുക്ക് പുറത്തിറക്കി. ഡോക്ടറും രോഗിയുടെ ബന്ധുക്കളുമായുള്ള ആശയവിനിമയം, രോഗനിര്‍ണയത്തിലെ അപാകവും ചികിത്സാ കാലതാമസവും, പരിശീലനമില്ലാതെയുള്ള വിദഗ്ധ ചികിത്സ, മരുന്നു പരീക്ഷണങ്ങളിലെ ഡോക്ടര്‍മാരുടെ പങ്ക് തുടങ്ങി ഒമ്പതു വിഷയങ്ങള്‍ അവലോകനം ചെയ്താണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ബുക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ വെബ്‌സൈറ്റ് ആയ nmc.org.in-ല്‍ ലഭ്യമാണ്.
സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നേരിട്ട് സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ സന്ദര്‍ശിച്ചു പ്രവര്‍ത്തനം വിലയിരുത്തി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോതമംഗലം താലൂക്ക് ആശുപത്രി, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, പിറവം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് മന്ത്രി നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. രാവിലെ എത്തിയ മന്ത്രി വിവിധ വാര്‍ഡുകള്‍, ലേബര്‍ റൂം, ശുചിമുറികള്‍, ഒ.പി തുടങ്ങിയ ഇടങ്ങള്‍ സന്ദര്‍ശിക്കുകയും രോഗികളുമായും കൂട്ടിരിപ്പുകാരുമായും ആരോഗ്യപ്രവര്‍ത്തകരുമായും ആശുപത്രികളിലെ സേവനങ്ങളും മറ്റുകാര്യങ്ങളും സംസാരിച്ചു.ആശുപത്രിയിലെ സേവനങ്ങളും ആര്‍ദ്രം ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളുടെ നടത്തിപ്പും മന്ത്രി വിലയിരുത്തി. അതെ സമയം ജില്ലയിലെ താലൂക്ക് ആശുപത്രികളിലെ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് മനസിലാക്കാനും ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ നടപ്പിലാക്കാനും എം.എല്‍.എ മാരുടെ പങ്കാളിത്തത്തോടെ ഈ മാസം 12 ന് കളക്ടറേറ്റില്‍ യോഗം ചേരുമെന്ന് മന്ത്രി അറിയിച്ചു.
ഇന്ന് ഓക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനം. ജീവിക്കാനായി നാം തിരക്ക് പിടിച്ചു ഓടുമ്പോള്‍ ഇടക്കെപ്പോഴെങ്കിലുമൊക്കെ സ്‌ട്രെസ് അഥവാ മാനസീക പിരിമുറുക്കം എന്ന അവസ്ഥ നമുക്കുണ്ടായിട്ടില്ലേ. പ്രായഭേദമെന്യേ എല്ലാവരിലും മാനസീക പിരിമുറുക്കങ്ങള്‍ അനുഭവപ്പെടാറുണ്ട്. ചില ഭക്ഷണങ്ങള്‍ പോലും നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഏതൊക്കെ ഭക്ഷണങ്ങള്‍ നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുമെന്നു നോക്കാം.
അമിത പഞ്ചസാര ഉപയോഗം, പ്രോസസ് ചെയ്തതും വറുത്തതുമായ ഭക്ഷണങ്ങള്‍, വൈറ്റ് ബ്രഡ്, പാസ്ത,വൈറ്റ് റൈസ്,ഉരുളന്‍ കിഴങ്ങ്, പ്രോസസ് ചെയ്ത ഫാസ്റ്റ് ഫുഡ്, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവയാണ് ഇതില്‍ ചിലത്. നല്ല ശാരീരികാരോഗ്യം പോലെ പ്രധാനമാണ് നല്ല മാനസികാരോഗ്യവും. ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതുപോലെതന്നെ മാനസിക ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് പ്രധാന്യമര്‍ഹിക്കുന്നു എന്നത് മറക്കാതിരിക്കുക.
2047 ആകുമ്പോഴേക്ക് രാജ്യത്തു നിന്ന് അരിവാള്‍ രോഗം തുടച്ചു നീക്കാന്‍ രോഗികളെ കണ്ടെത്തുന്നതുന്നതിനായി ആശാ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതിനായി ആശാപ്രവര്‍ത്തകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കി പദ്ധതിയുടെ ഭാഗമാക്കാനാണ് ഉദ്ദേശിക്കുന്നത്.സാധാരണയായി ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയിലാണ് രോഗം കണ്ടുവരാറുള്ളതെങ്കിലും രോഗസാധ്യതാപ്രദേശങ്ങളിലെ 40 വയസ്സുവരെയുള്ള ഏഴുകോടി ജനങ്ങളെ ഇതിനായി പരിശോധനകള്‍ക്ക് വിധേയമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post