തിരുവനന്തപുരത്ത് ബ്രൂസല്ലോസിസ് സ്ഥിതീകരിച്ച സാഹചര്യത്തില്‍ പാല്‍ സൊസൈറ്റികള്‍ കേന്ദ്രീകരിച്ച് സാമ്പിളുകള്‍ പരിശോധിക്കാന്‍ ഒരുങ്ങി മൃഗസംരക്ഷണ വകുപ്പ്.പാലിലൂടെയും, പാലുല്‍പന്നങ്ങളിലൂടെയും ബാക്ടീരിയ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ളതിനാല്‍ തിളപ്പിക്കാതെയും പാസ്ചുറൈസ് ചെയ്യാതെയും ഇവ ഉപയോഗിക്കരുത് എന്ന് മൃഗസംരക്ഷണവകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്. കന്നുകാലികളുമായി അടുത്തിടപഴകുന്നവര്‍ കരുതല്‍ പാലിക്കണം. രോഗബാധയുള്ള കന്നുകാലികളില്‍ ഗര്‍ഭം അലസല്‍ രോഗലക്ഷണം ആകാമെന്നതിനാല്‍ മറുപ്പിള്ള, ഭ്രൂണം പോലെയുള്ള വസ്തുക്കള്‍ കയ്യുറ ഉപയോഗിച്ച് മാത്രം കൈകാര്യം ചെയ്യണം എന്നും നിര്‍ദ്ദേശം ഉണ്ട്.
അടുത്ത 25 വര്‍ഷത്തിനുള്ളില്‍, ലോകത്തെ പക്ഷാഘാതമരണങ്ങള്‍ ഒരുകോടിയായി ഉയരുമെന്നു പഠനം.വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്റെയും ലാന്‍സെറ്റ് ന്യൂറോളജി കമ്മിഷന്റെയും സഹകരിച്ചുള്ള പഠനറിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളെ ഇത് ബാധിക്കുമെന്നു പഠനത്തില്‍ പറയുന്നു. 2020-ല്‍ പക്ഷാഘാതമരണങ്ങള്‍ 6.6 ദശലക്ഷത്തില്‍ നിന്ന് 2050 ഓടെ 9.7 ദശലക്ഷമായി ഉയരുമെന്നാണ് പഠനറിപ്പോര്‍ട്ടില്‍ ഉള്ളത്. ഇതിനാല്‍ തന്നെ പൊതുജന അവബോധം ഉയര്‍ത്താനും ആരോഗ്യകരമായ ജീവിതശൈലി വളര്‍ത്തിയെടുക്കാനും ജനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും പഠനറിപ്പോര്‍ട്ട് ശുപാര്‍ശചെയ്യന്നു.
എറണാകുളം പള്ളുരുത്തി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന്ആ രോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളുടെയും ഗുണനിലവാരം മെച്ചപെടുത്തുന്നതിനായി ആശുപത്രിയില്‍ നേരിട്ട് സന്ദര്‍ശനം നടത്തവേയാണ് മന്ത്രി വീണ ജോര്‍ജ് ഇക്കാര്യമറിയിച്ചത്. ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നതിനുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. സെന്ററിലേക്ക് മെഷീന്‍ ലഭ്യമാകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ നിന്ന് മെഷീന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായാല്‍ രണ്ട് മാസത്തിനുള്ളില്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഭാരതത്തിലെ 90 ശതമാനം കുട്ടികളിലും പ്രതിരോധ കുത്തിവയ്പ്പ് ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി മിഷന്‍ ഇന്ദ്രധനുഷ് 5.0 അവസാന ഘട്ടത്തിലേക് നീങ്ങുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.. ഏതെങ്കിലും കാരണത്താല്‍ വാക്സിന്‍ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തിട്ടുള്ളതോ ആയ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്സിന്‍ നല്‍കുവാനും കോവിഡ് മഹാമാരി മൂലം പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയില്‍ ഉണ്ടായിട്ടുള കുറവ് നികത്തുവാനുമായാണ് ഈ വര്‍ഷം പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് ഘട്ടമായാണ് വാക്‌സിനേഷന്‍ നടത്തുന്നത്. മുന്നാം ഘട്ടം ഒക്ടോബര്‍ 9 മുതല്‍ 14 വരേയാണ്. ഞായറും പൊതുഅവധികളും ഒഴിയാക്കി ആഴ്ചയിലെ 6 ദിവസങ്ങളിലും വാസിനേഷന്‍ ഉണ്ടായിരിക്കുന്നതാണ്. കുട്ടികളില്‍ ക്ഷയം, പോളിയോ, വില്ലന്‍ചുമ, അഞ്ചാംപനി, ജപ്പാന്‍ ജ്വരം തുടങ്ങിയവ ബാധിക്കാതിരിക്കാന്‍ വാക്സിനേഷന്‍ അനിവാര്യമാണ്.
സംസ്ഥാനത്ത് ഇന്ന് മഴ തുടരുമെന്ന് കേന്ദ്ര കലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളില്‍ മഴ ലഭിക്കും. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post