രക്തസമ്മര്‍ദ്ദം ചികിത്സിച്ചില്ലെങ്കില്‍ ഹൃദയസ്തംഭനത്തിനും വൃക്ക തകരാറുകള്‍ക്കും സാധ്യത കൂടുതലെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. മതിയായ വ്യായാമമില്ലായ്മ തെറ്റായ ഭക്ഷണരീതി തുടങ്ങിയവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകും. ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ള 5 പേരില്‍ 4 പേര്‍ക്കും വേണ്ടത്ര ചികിത്സ ലഭിക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ ആകെ മരണങ്ങളില്‍ 10.8 ശതമാനവും ഹൈപ്പര്‍ടെന്‍ഷന്‍ മൂലമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ആഗോളതലത്തില്‍ ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവരില്‍ പകുതിയോളം പേര്‍ക്കും അവരുടെ അവസ്ഥയെക്കുറിച്ച് അറിയില്ലെന്നും ഉപ്പ് കൂടുതലുള്ള ഭക്ഷണക്രമവും, വ്യായാമമില്ലായ്മയും, അമിതമായി മദ്യം കഴിക്കുന്നതും, രക്താതിമര്‍ദ്ദത്തിന് കാരണമാകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ആളുകളില്‍ അതിരാവിലെ തന്നെയുള്ള തലവേദന, നടക്കുമ്പോള്‍ കാലുവേദന, തണുത്ത കൈകാലുകള്‍, മൂക്കില്‍ നിന്ന് രക്തസ്രാവം ഉണ്ടാകുക,കാഴ്ച മങ്ങല്‍ പോലുള്ള ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും.
ഇന്ന് ലോക അല്‍ഷിമേഴ്സ് ദിനം.ഡിമേന്‍ഷ്യ എന്ന രോഗവസ്ഥയുടെ ഏറ്റവും സാധാരണമായ രൂപമായാണ് അല്‍ഷിമേഴ്സ്‌നെ കാണുന്നത്. വളരെ സാവധാനമാണ് ഈ രോഗമുണ്ടാകുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഈ അസുഖം നാം തിരിച്ചറിയാതെ പോകാറുണ്ട്. മസ്തിഷ്‌കം ചുരുങ്ങുകയും മസ്തിഷ്‌ക കോശങ്ങള്‍ ഇല്ലാതാകുകയും ചെയ്യുന്ന ന്യൂറോളജിക് ഡിസോര്ഡറായാണ് അല്‍ഷിമേഴ്‌സ് എന്ന രോഗത്തെ ആരോഗ്യ വിദഗ്ദ്ധര്‍ വിശദീകരിക്കുന്നത്. Never too early, never too late എന്നതാണ് ഈ വര്‍ഷത്തെ ലോക അല്‍ഷിമേഴ്സ് ദിന പ്രമേയം.
യുഎഇയില്‍ യുവാക്കളില്‍ ഹൃദയാഘാതം വര്‍ധിക്കുന്നതായി കണക്കുകള്‍. 30 വയസിന്റെ തുടക്കത്തില്‍ തന്നെ പലരും ഹൃദ്രോഗികളായി മാറുന്നതായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുളളില്‍ 10,000 ചെറുപ്പക്കാരില്‍ 60 മുതല്‍ 70 വരെ ആളുകള്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎഇയില്‍ ഹൃദയാഘാതമുണ്ടാകുന്ന യുവാക്കളുടെ എണ്ണം വളരെ കൂടുതലാണ്. മുമ്പ് യുഎഇയില്‍ 50 വയസില്‍ താഴെയുളളവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത് അപൂര്‍വമായിരുന്നെങ്കില്‍ കഴിഞ്ഞ കുറെ നാളുകളായി 30 വയസിന്റെ തുടക്കത്തില്‍ തന്നെ ഹൃദയാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പുകവലി, ചിട്ടയായ വ്യായാമത്തിന്റെ അഭാവം, അനാരോഗ്യകരമായ ഭക്ഷണക്രമം തുടങ്ങിയവയാണ് ഹൃദ്രോഗങ്ങളിലേയ്ക്ക് നയിക്കുന്ന പ്രധാന കാരണങ്ങള്‍.
നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് പരിശോധിച്ച 61 സാംപിളുകളും നെഗറ്റീവാണെന്ന് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ പുതിയ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.നിലവില്‍ ചികിത്സയില്‍ ഉള്ള നിപ പോസിറ്റീവ് ആയ വ്യക്തികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ചികിത്സയിലുള്ള ഒന്‍പത് വയസുള്ള കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി മെച്ചപെട്ടതായും മന്ത്രി അറിയിച്ചു. അതേസമയം, ആദ്യം രോഗം ബാധിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരുടെ ഐസലേഷന്‍ കാലാവധി പൂര്‍ത്തിയായി.
ഇടവേളയ്ക്കുശേഷം വീണ്ടും കോഴിക്കോടുതന്നെ നിപ രോഗം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് ഐ.സി.എം.ആര്‍. വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ലെന്നും, ഇതുമായി ബന്ധപ്പെട്ടു സംസ്ഥാനം സീറോ സര്‍വലന്‍സ് പഠനം നടത്താന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ വിശദമായ പ്രൊപ്പോസല്‍ തയാറാക്കാന്‍ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു. വവ്വാലുകളെ സംബന്ധിച്ച് ഐ.സി.എം.ആര്‍ നടത്തിയ പഠനത്തിന്റെ വിവരങ്ങളും നമുക്ക് ലഭ്യമാകും.വവ്വാലിനെ പിടിക്കാതെ തന്നെ സാമ്പിള്‍ ശേഖരിച്ചുള്ള ഗവേഷണം തോന്നക്കല്‍ വൈറളോജി ഇന്‍സ്റ്റിട്ട്യൂട്ടിന്റെ സഹായത്തോടെ നടപ്പാക്കുമെന്നും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായം നല്‍കുന്നതിനും മാധ്യമങ്ങള്‍ കാണിക്കുന്ന ജാഗ്രതയെ പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post