കോഴിക്കോട് നിപ രോഗ ബാധിതരുമായി സമ്പര്‍ക്കമുണ്ടായിരുന്ന 49 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവായതായി ആരോഗ്ര്യ വകുപ്പ്. നിപബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലും രോഗികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്പര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതാണെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
പുതുതായി നിപ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാത്ത പശ്ചാത്തലത്തില്‍ നിലവിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് കോഴിക്കോട് ജില്ല കളക്ടര്‍. ആദ്യം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പഞ്ചായത്തുകളിലാണ് ഇപ്പോള്‍ ഇളവുകള്‍ നല്‍കിയിരിക്കുന്നത്. കടകള്‍ രാത്രി 8 വരെയും ബാങ്കുകള്‍ക്ക് 2 മണി വരെ പ്രവര്‍ത്തിക്കാമെന്നാണ് ഉത്തരവ്. അതേസമയം ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിനും വിലക്കുണ്ടെന്നും,മാസ്‌ക്,സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നിയമസഭ പാസാക്കിയ ആശുപത്രി സംരക്ഷണ ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അക്രമം തടയാനാണ് പുതിയ നിയമം സര്‍ക്കാര്‍ കൊണ്ടുവരുന്നത്. മുന്‍പ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്നും അതിക്രമം തടയാന്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞിരുന്നു. കൊട്ടരക്കരയിലെ ഡോക്ടര്‍ വന്ദനദാസിന്റെ കൊലപാതകത്തെ തുടര്‍ന്നാണ് ഇത്തരമൊരു നിയമം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് മഴ തുടരും എന്ന് മുന്നറിയിപ്പ് .വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമ ബംഗാള്‍ – ഒഡിഷ തീരത്തിന് സമീപമാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടിയ്ക്കുന്നത്.
അതേസമയം, തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മിതമായതോ ഇടത്തരം മഴയ്‌ക്കോ സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വിഷാദരോഗം ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകാമെന്നു യുകെയില്‍ നടത്തിയ ജനിതക പഠനത്തില്‍ കണ്ടെത്തി.ഡയബറ്റീസ് യുകെയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. വിഷാദരോഗ ചരിത്രമുള്ളവര്‍ക്ക് പ്രമേഹരോഗ പരിശോധന നടത്തുന്നത് രോഗസങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നും പഠനം പറയുന്നു. യുകെയിലെയും ഫിന്‍ലാന്‍ഡിലെയും ലക്ഷണക്കണക്കിന് ആളുകളെയാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. മെന്‍ഡെലിയന്‍ റാന്‍ഡമൈസേഷന്‍ എന്ന സ്റ്റാറ്റിസ്റ്റിക്കല്‍ രീതി ഉപയോഗിച്ചാണ് ഗവേഷകര്‍ ഇവരുടെ ജനിതകവും ആരോഗ്യപരവുമായ വിവരങ്ങള്‍ വിലയിരുത്തിയത്.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്ക് ഡോക്ടര്‍ ലൈവ് ട്വ സബ്‌സ്‌ക്രൈബ് ചെയ്യുക .
Discussion about this post