നിയമം ദുരുപയോഗം ചെയ്യുന്നതിലെ സാധ്യത ഒഴിവാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരെ വാക്കാല്‍ അപമാനിക്കുന്നത് കുറ്റകരമാക്കിയ വ്യവസ്ഥ ഒഴിവാക്കി ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണത്തിനുള്ള ബില്‍ നിയമമായി. മൂന്നുമാസംവരെ തടവോ, 10,000 രൂപ പിഴയോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണ് നിയമത്തില്‍നിന്നും ഒഴിവാക്കിയത്. നിയമം വ്യാപകമായി ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന കടുത്ത എതിര്‍ത്ത് പരിഗണിച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെ വാക്കാല്‍ നടത്തുന്ന അപമാനങ്ങളെ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയത്.
കുട്ടിക്കാലം കലുഷിതമായ അന്തരീക്ഷത്തില്‍ വളരുന്ന കുട്ടികളില്‍ പില്‍ക്കാലത്ത് പല മാനസികപ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പ്രശസ്ത ട്രോമാ ഹീലിങ് സ്‌പെഷലിസ്റ്റും മാനസികാരോഗ്യ വിദഗ്ധയുമായ എമ്മിലൗ സീമാന്‍ ആണ് സമൂഹമാധ്യമങ്ങളില്‍ ഇക്കാര്യം പങ്കുവെച്ചത്. മാനസികാഘാതം സൃഷ്ടിച്ച കുട്ടിക്കാലത്തിലൂടെ കടന്നുപോകുന്നവരില്‍ വളര്‍ന്നുകഴിഞ്ഞാലും അവ ആഴത്തില്‍ പതിഞ്ഞിട്ടുണ്ടാകും. ആദ്യഘട്ടങ്ങളില്‍ ഇത് തിരിച്ചറിയണമെന്നില്ല. എപ്പോഴും പ്രശ്‌നമുഖരിതമായ അന്തരീക്ഷത്തില്‍ കഴിയുന്നതിനാല്‍ സാഹചര്യങ്ങളെ ശരിയായ രീതിയില്‍ നേരിടാന്‍ ഇക്കൂട്ടര്‍ക്ക് കഴിയാതെവരുകയും അവനവനിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇത് വഴിവെക്കുശമന്നും എമ്മിലൗ ഓര്‍മിപ്പിക്കുന്നു.
സൈബര്‍ ബുള്ളീയിങ് നേരിട്ടിട്ടുള്ള കൗമാരക്കാരില്‍ ഈറ്റിങ് ഡിസോര്‍ഡറിനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. പത്തുമുതല്‍ പതിനാലുവയസ്സുകാരെ പ്രായമുള്ളവരിലാണ് ഈയവസ്ഥ കൂടുതലും കണ്ടുവരുന്നതെന്നും സാന്‍ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. സൈബര്‍ബുള്ളീയിങ് ആത്മാഭിമാനം കുറയുന്നതിനും സ്വന്തം ശരീരത്തില്‍ ആത്മവിശ്വാസം ഇല്ലാതിരിക്കുന്നതിനും ഭാരം നിയന്ത്രിക്കാന്‍ അനാരോ?ഗ്യകരമായ വഴികള്‍ തേടുന്നതിലേക്കും നയിക്കും ഇത് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ഈറ്റിങ് ഡിസോര്‍ഡര്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കാരണമാകുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
യു.കെയില്‍ തൊഴില്‍തേടിയെത്തിയ മലയാളി നഴ്‌സുമാരില്‍ പലരും ജീവിക്കുന്നത് പുല്ലുവെട്ടിയും പെയിന്റിങ് പണി ചെയ്തുമെന്ന് വെളിപ്പെടുത്തല്‍. 12.5 ലക്ഷം രൂപയോളം സ്വകാര്യ ഏജന്‍സിക്ക് നല്‍കി യു.കെയില്‍ എത്തിയ ഇത്തരക്കാരില്‍ പലരും കടബാധ്യതമൂലവും തൊഴിലും ഭക്ഷണവും ലഭിക്കാതെയും വലയുകയാണ്. സംഭവം ചര്‍ച്ചയായതോടെ യു.കെയില്‍ വലയുന്ന നഴ്‌സുമാര്‍ക്ക് നീതി അഭ്യര്‍ത്ഥിച്ച് പ്രവാസി ലീഗല്‍ സെല്‍ യു.കെ ചാപ്റ്റര്‍ കേന്ദ്രമന്ത്രി എസ്. ജയശങ്കറിന് നിവേദനം നല്‍കി.
Discussion about this post