ചെറുപ്പക്കാരില്‍ കാന്‍സര്‍ കുതിച്ചുയരുന്നത് മദ്യവും മാംസ ഭക്ഷണവും ഉപ്പും മൂലമാണെന്നു പഠനം. ചൈനയിലെ ഷെജിയാങ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിന്, സ്കോട്ലന്‍ഡിലെ യൂണിവേഴ്സിറ്റി ഓഫ് എഡിന്‍ബറയുടെ അഷര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടില്‍ 50 വയസില്‍ താഴെയുളളവരില്‍ 79% കാന്‍സര്‍ വര്‍ധന ഉണ്ടായതായി പഠനം പറയുന്നു. അമിതമായി ചുവന്ന മാംസം കഴിക്കുന്നവര്‍, ഉപ്പു അമിതമായി കഴിക്കുന്നവര്‍, മദ്യപാനികള്‍, പുക വലിക്കാര്‍ ഇവര്‍ക്കൊക്കെ ചെറുപ്പത്തിലേ കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു. വേണ്ടത്ര പാലും പഴവും കഴിക്കാത്തതും പ്രശ്നമാണ്. ഉയര്‍ന്ന പ്രമേഹവും വ്യായാമത്തിന്റെ അഭാവവും കാന്‍സറിനു കാരണങ്ങളാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടനിലെ ‘ബിഎംജെ ഓങ്കോളജി’യില്‍ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അഞ്ചുവര്‍ഷത്തിനിടെ രണ്ടുതവണ സ്തനാര്‍ബുദം ബാധിച്ചപ്പോഴും പതറാതെ പൊരുതിയ കഥ തുറന്നു പറഞ്ഞു കനേഡിയന്‍ സൂപ്പര്‍ മോഡലായ ലിന്‍ഡ ഇവാഞ്ജലിസ്റ്റ. അമ്പത്തിയെട്ടുകാരിയായ ലിന്‍ഡ എഴുനൂറോളം മാഗസിന് കവറുകളുടെ മോഡലായിട്ടുണ്ട്. ആദ്യമായി സ്തനാര്‍ബുദം സ്ഥിരീകരിച്ചതിനെക്കുറിച്ചും ചികിത്സയ്ക്കുശേഷം ഭേദമായെന്നോര്ത്ത് മുന്നോട്ടു പോകുന്നതിനിടെ വീണ്ടും കാന്‍സര്‍ ബാധിച്ചു. അര്‍ബുദത്തിന്റെ സ്റ്റേജ് കാരണവും ആരോ?ഗ്യകാരണങ്ങള്‍ മൂലവും മടികൂടാതെ മാസക്ടമി ചെയ്യാമെന്ന് തീരുമാനിച്ച് ഇരുസ്തനങ്ങളും നീക്കം ചെയ്തു. ജീവിച്ചിരിക്കുന്നതില്‍ അത്രയേറെ സന്തോഷവതിയാണ് താനെന്നും മുന്നോട്ടു വരുന്ന മറ്റെന്തായാലും ബോണസാണെന്നും ലിന്‍ഡ പറയുന്നു. വാള്‍സ്ട്രീറ്റ് ജേര്‍ണലിന് നല്കിയ അഭിമുഖത്തിലാണ് ലിന്‍ഡ ഇതേക്കുറിച്ചു തുറന്നുപറഞ്ഞിരിക്കുന്നത്.
ബീജസങ്കലനമില്ലാതെ മൂലകോശങ്ങളുപയോഗിച്ച് 14 ദിവസം വളര്‍ച്ചയെത്തിയ ഭ്രൂണം വികസിപ്പിച്ച് ഗവേഷണകര്‍. ഇസ്രയേലിലെ വീസ്മാന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ചരിത്രം സൃഷ്ടിച്ചത്. ഭ്രൂണഗവേഷണരംഗത്ത് വളര്‍ച്ചയെത്തിയ മനുഷ്യഭ്രൂണമാതൃക നിര്‍മിക്കുന്നത് ഇതാദ്യമാണ്. ”മനുഷ്യവികാസത്തെ സംബന്ധിച്ച നിഗൂഢതകളടങ്ങിയ ഒരു ബ്ലാക്ക് ബോക്സാണ് ലഭിച്ചിരിക്കുന്നതെന്നും ഇനിയും ഏറെ ചുരുളഴിയാനുണ്ടെന്നും ഗവേഷണത്തിന് നേതൃത്വം നല്കിയ പ്രൊഫ. ജാക്കോബ് ഹന്ന പറഞ്ഞു.
അടുത്ത അഞ്ച് ദിവസവും കേരളത്തില്‍ മിതമായ രീതിയില്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സെപ്റ്റംബര്‍ 8 മുതല്‍ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ ഒഡിഷ -ഛത്തീസ്ഗഡ് മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചാരിക്കുന്ന ചക്രവാതചുഴി സെപ്റ്റംബര്‍ 8 മുതല്‍ 10 വരെ മധ്യപ്രദേശിന് മുകളില്‍ സ്ഥിതി ചെയ്യാന്‍ സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പുതുതായി 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ മെഡിക്കല്‍ കോളജ് 13, എറണാകുളം മെഡിക്കല്‍ കോളേജ് 15, കണ്ണൂര്‍ മെഡിക്കല്‍ കോളജ് 15 എന്നിങ്ങനെയാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പി.ജി സീറ്റുകള്‍ വര്‍ധിപ്പിച്ച് ശക്തിപ്പെടുത്തുന്നതിനും അപ്ഗ്രേഡ് ചെയ്യുന്നതിനും വേണ്ടിയുള്ള സ്കീം അനുസരിച്ചാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. കുറഞ്ഞ നാള് കൊണ്ട് 28 സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും ഒന്‍പത് സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും അനുമതി ലഭിച്ചതിനു പുറമെ 43 പിജി സീറ്റുകള്‍ കൂടി ലഭിച്ചത് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സിലും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കല്‍ അഡ്മിനിസ്ട്രേഷനും സംയുക്തമായി സെപ്റ്റംബര്‍ 13 മുതല്‍ 17 വരെ വൈദഗ്ധ്യ നൈപുണ്യ വികസന കോഴ്സ് നടത്തുന്നു. ഫാര്‍മസി രംഗത്തെ ആധുനിക സാങ്കേതിക വിദ്യകള്‍, പുരോഗതികള്‍, വെല്ലുവിളികള്‍ എന്നിവ നേരിടാന്‍ ഫാര്‍മസിസ്റ്റുകളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വിവിധ മേഖലകളിലെ വിദഗ്ദര്‍, ഡോക്ടര്‍മാര്‍, മാനേജ്മെന്റ് വിദഗ്ധര്‍ എന്നിവര്‍ ചേര്‍ന്ന് അഞ്ച് ദിവസത്തെ ഫുള്‍ ടൈം റസിഡന്‍ഷ്യല്‍ പ്രോഗ്രാം നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kspconline.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 9961373770 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post