ഉറങ്ങുന്നതിന് മുമ്പ് ബിസ്‌ക്കറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതെന്ന് ആരോഗ്യ വിദഗ്ദ്ധർ. ബിസ്ക്കറ്റുകളിൽ ഉയർന്ന അളവിൽ മൈദയും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഇവ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുകയും, ഉറക്കത്തിനിടയിൽ അത് അപ്രതീക്ഷിതമായി താഴുകയും ചെയ്യുന്നു. ഈ വ്യതിയാനം തലച്ചോറിലെ രക്തക്കുഴലുകളെ ബാധിക്കുന്നത് രാവിലെ തലവേദനയുണ്ടാക്കാൻ കാരണമാകുമെന്ന് ആരോഗ്യവിദഗ്തർ പറയുന്നു. രാത്രി വൈകി ആഹാരം കഴിക്കുമ്പോൾ ശരീരത്തിൻറെ ദഹന പ്രക്രിയ മന്ദഗതിയിലാകും. ബിസ്ക്കറ്റിലെ കൊഴുപ്പും പഞ്ചസാരയും ദഹിക്കാൻ സമയമെടുക്കുന്നത് ആസിഡ് റിഫ്ലക്സിന് കാരണമാകും.
#healthysleep #BiscuitsAndHealth #രാത്രിആഹാരം #ബിസ്‌കറ്റ് #തലവേദന #ആസിഡ്‌റിഫ്ലക്സ്
































Discussion about this post