Do your gums bleed while brushing your teeth? What is the reason behind this?
Health experts say that the main cause of bleeding gums is poor oral hygiene. If teeth are not brushed properly, bacteria accumulate on the teeth and gums. Over time, this bacteria multiplies and irritates the gum tissues, leading to inflammation and bleeding.
Vitamin C, which helps in collagen production, is essential for healthy gums. Vitamin K plays a key role in blood clotting. A deficiency of either vitamin can weaken gum tissues and cause bleeding. Citrus fruits, leafy vegetables, berries, and other vegetables help prevent gum-related problems by providing adequate amounts of Vitamin C and Vitamin K.
Experts also say that rinsing the mouth with salt water, maintaining proper oral hygiene, and consuming foods rich in Vitamin C and Vitamin K can help reduce gum bleeding to a certain extent.
പല്ലുതേച്ചു കഴിയുമ്പോൾ മോണയിൽ രക്തം വരാറുണ്ടോ? എന്താണ് ഇതിന് പിന്നിലെ കാരണം? ആരോഗ്യവിദഗ്തർ പറയുന്നത്, ബ്ലീഡിങ് ഗമ്മുകൾക്കുള്ള പ്രധാന കാരണം ദന്തശുചിത്വമില്ലായ്മയാണ് എന്നാണ്. ശരിയായ രീതിയിൽ പല്ലുകൾ ബ്രഷ് ചെയ്യാതിരുന്നാൽ പല്ലുകൾക്കും മോണകൾക്കും മുകളിൽ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടാകും. ഇത് ക്രമേണ പെരുകാനും മോണകളുടെ കലകൾ അസ്വസ്ഥമാക്കാനും കാരണമാകും. ഇതിന് പിന്നാലെയാണ് നീർവീക്കവും ബ്ലീഡിങ്ങും ഉണ്ടാകുന്നത്. കൊളാജൻ ഉത്പാദിപ്പിക്കുന്നതിന് സഹായകമാകുന്ന വിറ്റാമിൻ സി മോണകളുടെ ആരോഗ്യത്തിനും പ്രധാനമാണ്. വിറ്റാമിൻ കെയാണ് രക്തം കട്ടപിടിക്കാൻ സഹായിക്കുന്നത്. ഇതിലേതെങ്കിലും ഒന്നിന്റെ കുറവ് മോണയിലെ കലകളെ ദുർബലമാക്കും പിന്നാലെ ബ്ലീഡിങ് ഉണ്ടാവുകയും ചെയ്യും. സിട്രസ് പഴങ്ങൾ, ഇലക്കറിക്കൾ, ബെറികൾ, പച്ചക്കറികൾ എന്നിവ മോണ സംബന്ധമായ പ്രശ്‌നങ്ങൾ പ്രതിരോധിക്കാൻ സഹായിക്കും. ഇവയിലൂടെ മതിയായ അളവിൽ വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവ ലഭിക്കും. ഉപ്പുവെള്ളം കൊണ്ടു കുലുക്കുഴിയുക, പല്ലുകൾ വൃത്തിയായി സൂക്ഷിക്കുക, വിറ്റാമിൻ സി – വിറ്റാമിൻ കെ എന്നിവ കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുക, തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ മോണയിൽ നിന്ന് രക്തം വരുന്നത് ഒരു പരിധിവരെ തടയാൻ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്.
#BleedingGums
#OralHealth
#DentalCare
#HealthyGums
#വായാരോഗ്യം
#ദന്താരോഗ്യം
#മോണാരോഗ്യം
































Discussion about this post