Water is essential for the smooth functioning of all bodily activities. From regulating heart rate to eliminating waste, adequate hydration is necessary. The best way to maintain proper hydration is by drinking water. We often hear that we should drink eight glasses of water a day, but the actual requirement varies from person to person. According to health experts, factors such as age, body weight, lifestyle, and climate can influence the amount of water needed.
The required level of hydration depends on several factors including body weight and age. A healthy man should drink up to 3.5 liters of water per day, while women should consume up to 2.5 liters. However, elderly people and those with kidney or heart-related conditions are advised to drink about 8–10 glasses of water daily. To maintain hydration, remember to drink water at intervals of two hours.
In addition, consuming juices, tender coconut water, soups, and fruits like watermelon and oranges from time to time helps prevent dehydration. It is important to ensure that elderly people drink sufficient water. Health experts warn that symptoms such as discomfort, breathlessness, or lack of concentration may be signs of dehydration and should not be ignored.
ശരീരിക പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നതിന് ശരീരത്തിൽ ജലാംശം ആവശ്യമാണ്. ഹൃദയമിടിപ്പ് ക്രമീകരിക്കുന്നതു മുതൽ മാലിന്യങ്ങൾ പുറന്തള്ളുന്നതിന് വരെ ജലാംശം കൂടിയേ തീരു. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഏറ്റവും മികച്ച മാർഗം വെള്ളം കുടിക്കുക എന്നതാണ്. ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് നാം കേട്ടിട്ടുള്ളത്. എന്നാൽ ഓരോരുത്തരും വെള്ളം കുടിക്കേണ്ട അളവ് വ്യത്യസ്തമാണ്. പ്രായം, ശരീരഭാരം, ജീവിതശൈലി, കാലാവസ്ഥ എന്നിവയൊക്കെ ഈ അളവിനെ സ്വാധീനിക്കാമെന്ന് ആരോഗ്യവിദഗ്തർ പറയുന്നു. ശരീരഭാരം, പ്രായം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ശരീരത്തിൽ വേണ്ട ജലാംശത്തിന്റെ അളവു കണക്കാക്കുന്നത്. ആരോഗ്യമുള്ള ഒരു പുരുഷൻ പ്രതിദിനം 3.5 ലീറ്റർ വരെയും സ്ത്രീകൾ 2.5 ലീറ്റർ വരെയും വെള്ളം കുടിക്കണം. എന്നാൽ പ്രായമായവരും വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കും 8 – 10 ഗ്ലാസ് വരെ അളവിൽ വെള്ളം കുടിക്കുന്നതാണ് നല്ലത്. ശരീരത്തിൽ ജലാംശം നിലർത്താനായി രണ്ട് മണിക്കൂർ ഇടവേളയിൽ വെള്ളം കുടിക്കാൻ ഓർക്കുക. കൂടാതെ ജ്യൂസ്, കരിക്കിൻ വെള്ളം, സൂപ്പ്, തണ്ണിമത്തൻ, ഓറഞ്ച് പോലുള്ള പഴങ്ങൾ എന്നിവ ഇടയ്ക്ക് കഴിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും. പ്രായമായവർ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അസ്വസ്ഥതയോ ശ്വാസംമുട്ടലോ ശ്രദ്ധക്കുറവോ പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക, നിർജലീകരണത്തിന്റെ ലക്ഷണമാകാം ഇതെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.
#Hydration #DrinkWater #HealthyBody #StayHydrated
#ജലാംശം #ആരോഗ്യം #ശരീരാരോഗ്യം #നിർജലീകരണം
































Discussion about this post