The state has launched the “Aarogyam Anandam – Vibe 4 Wellness” campaign to promote lifestyle modifications that strengthen immunity and support healthy living. The campaign focuses on four key messages essential for a healthy life. When lifestyles are right, health comes within reach. The objective is to reduce the growing disease burden caused by unhealthy lifestyles and to improve the physical and mental health of people across all sections of society.
This initiative is being implemented as the next phase of the State Government’s Aarogyam Anandam campaign. Through this campaign, citizens are being invited to take a pledge for better health on New Year’s Day 2026.
The major goals are to inspire everyone—including youth and children—to adopt a healthy lifestyle based on nutritious food, adequate exercise, proper sleep, and regular health care, and to work in collaboration with the government, local self-governments, and private institutions to create the systems needed to achieve these goals, as advised by health experts.
ജീവിതശൈലിയിൽ തിരുത്തലുകൾ വരുത്തി രോഗപ്രതിരോധശേഷി കൂട്ടാനും ആരോഗ്യത്തോടെ ജീവിക്കാനുമുള്ള ‘ആരോഗ്യം ആനന്ദം-വൈബ് 4 വെൽനസ്’ എന്ന കാംപെയ്‌നിന് സംസ്ഥാനത്ത് തുടക്കമായി. ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമായ നാല് പ്രധാന സന്ദേശങ്ങൾ കേന്ദ്രീകരിച്ചാണ് കാംപെയ്‌ൻ. ജീവിതശൈലികൾ ശരിയായാൽ ആരോഗ്യം കൈപ്പിടിയിലാവും. തെറ്റായ ജീവിതശൈലി കാരണം വർധിക്കുന്ന രോഗാതുരത കുറയ്ക്കുക, എല്ലാവിഭാഗം ജനങ്ങളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം. സംസ്ഥാന സർക്കാരിന്റെ ആരോഗ്യം ആനന്ദം കാംപെയ്‌നിന്റെ അടുത്ത ഘട്ടമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 2026ലെ പുതുവത്സര ദിനത്തിൽ ആരോഗ്യത്തിനായി പ്രതിജ്ഞയെടുക്കാനാണ് ഈ ക്യാമ്പയിനിലൂടെ ആഹ്വാനം ചെയ്യുന്നത്. ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവയിലൂന്നിയുള്ള ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിന് യുവജനങ്ങളും കുട്ടികളും ഉൾപ്പെടെ എല്ലാവർക്കും പ്രചോദനം നൽകുക, ഈ ലക്ഷ്യം കൈവരിക്കാനാവശ്യമായ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ, തദ്ദേശ സ്ഥാപങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
#AarogyamAnandam
#Vibe4Wellness
#HealthyLifestyle
#ImmunityBoost
#PreventiveHealthcare
#PhysicalAndMentalHealth
#LifestyleModification
#EatWellActWellSleepWell
#PublicHealthCampaign
#NewYearHealthPledge
#WellnessForAll
#HealthExpertsAdvice
#ആരോഗ്യംആനന്ദം
#വൈബ്4വെൽനസ്
#ആരോഗ്യകരമായജീവിതശൈലി
#രോഗപ്രതിരോധശേഷി
#ശാരീരികമാനസികആരോഗ്യം
#ജീവിതശൈലി_മാറ്റം
#നല്ലഭക്ഷണം_വ്യായാമം_ഉറക്കം
#പൊതുജനാരോഗ്യം
#പുതുവത്സരാരോഗ്യപ്രതിജ്ഞ
#എല്ലാവർക്കുംആരോഗ്യം































Discussion about this post