Amrita Hospital organized a family gathering for liver transplant recipients. The event, titled “Amrita Sparsham”, was held to honor the courage of patients who received a new lease of life through organ transplantation, the generosity of organ donors and their families, and the dedication of the medical team. Dr. Sudheendran S., Professor and Chief Surgeon of the Solid Organ Transplantation Department, delivered the welcome address. Three-year-old Gauthami from Thrissur, who underwent a liver transplant at Amrita Hospital, was the special guest of the ceremony. Also present were Dr. Anand Kumar, Head of Neurology at Amrita Hospital, Kochi; Dr. Girish Kumar K.P., Principal of Amrita School of Medicine; Dr. Shine Sadashivan, Head of the Gastroenterology Department; Dr. Ramachandran N. Menon, Professor, GI Surgery Department; and representatives from the Liver Foundation of Kerala (LIFOK) — Vinu V. Nair, Rajesh Kumar, Babu Kuruvilla, and Manoj Kumar.
കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്കായി കുടുംബ സംഗമം സംഘടിപ്പിച്ച് അമൃത ആശുപത്രി. അവയവമാറ്റ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ നേടിയ രോഗികളുടെയും, അവയവ ദാതാക്കളുടെയും അവരുടെ കുടുംബങ്ങളുടെയും ധൈര്യത്തെയും, മെഡിക്കല്‍ സംഘത്തിന്റെ അര്‍പ്പണബോധത്തെയും ആദരിക്കുന്നതിനു വേണ്ടി അമൃത സ്പര്‍ശം എന്ന പേരിലാണ് കുടുംബ സംഗമം സംഘടിപ്പിച്ചത്. സോളിഡ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ വിഭാഗം പ്രൊഫസറും ചീഫ് സര്‍ജനുമായ ഡോ. സുധീന്ദ്രന്‍ എസ് സംഗമത്തില്‍ സ്വാഗത ആശംസിച്ചു. അമൃത ആശുപത്രിയില്‍ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് വിധേയയായ തൃശൂര്‍ സ്വദേശി, മൂന്നു വയസ്സുകാരി ഗൗതമി ചടങ്ങില്‍ വിശിഷ്ടതിഥിയായി. തുടര്‍ന്ന്, കൊച്ചി അമൃത ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാര്‍, അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ പ്രിന്‍സിപ്പല്‍ ഡോ. ഗിരീഷ് കുമാര്‍ കെ.പി, ഗാസ്‌റ്റ്രോഎന്ററോളജി വിഭാഗം മേധാവി ഡോ. ഷൈന്‍ സദാശിവന്‍, ജി.ഐ സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോ. രാമചന്ദ്രന്‍ എന്‍. മേനോന്‍, ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരള (ലിഫോക്) പ്രതിനിധികള്‍ വിനു വി. നായര്‍, രാജേഷ് കുമാര്‍, ബാബു കുരുവിള, മനോജ് കുമാര്‍ എന്നിവര്‍ സമ്മേളനത്തില്‍ സാന്നിദ്ധ്യമറിയിച്ചു.
#AmritaHospital #LiverTransplant #AmritaSparsham #OrganDonation #TransplantSurvivors #MedicalExcellence #HopeAndHealing #KeralaHealth #FamilyReunion #LifeAfterTransplant #അമൃതആശുപത്രി #കരള്‍മാറ്റശസ്ത്രക്രിയ #അമൃതസ്പര്‍ശം #അവയവദാനം #രോഗിസംഗമം #ആരോഗ്യപുനരുജ്ജീവനം #ഡോക്ടര്‍മാരുടെഅര്‍പ്പണം #ജീവിതംപുതുക്കാം #കേരളആരോഗ്യം #കുടുംബസംഗമം
Discussion about this post