Gel nails can cause cancer and infertility, warn health experts. These stylish nails, including glitter designs and patterns, enhance beauty and last for weeks. However, experts caution that they may lead to serious health issues. The harmful ingredient is TPO, used to harden gel nails. According to experts, TPO may cause cancer, infertility, and inflammation. Though there is no conclusive evidence yet, health experts stress that the side effects of continuous use should not be ignored. Many people believe only harmful lifestyle habits cause health problems, but this is not true. Studies have shown that even everyday cosmetic products containing chemicals can cause health risks. Several countries have banned products with TPO due to public health concerns. Since chemicals are added to maintain the shine of gel nails for longer periods, health experts advise avoiding them.
ജെൽ നഖങ്ങൾ കാൻസറിനും വന്ധ്യതക്കും കാരണമാകുമെന്ന് ആരോഗ്യവിദഗ്തർ. ഗ്ലിറ്റർ ഡിസൈനുകളുടക്കം സ്‌റ്റൈലിഷ് പാറ്റേണിലുള്ള ഈ നഖങ്ങൾ ഭംഗി കൂട്ടുകയും ആഴ്ചകളോളം നിലനിൽക്കുകയും ചെയ്യും. എന്നാൽ ഇവ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് ആരോഗ്യവിദഗ്തർ മുന്നറിയിപ്പ് നൽകുന്നത്. ജെൽ നഖങ്ങൾ കട്ടിയാവാൻ ഉപയോഗിക്കുന്ന ടി.പി.ഒ ആണ് ഇതിലെ അപകടകാരി. ഇത് കാൻസർ, വന്ധ്യത, ഇൻഫ്‌ലമേഷൻ തുടങ്ങിയവയ്ക്ക് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. ഇതിന് കൃത്യമായ തെളിവൊന്നുമില്ലെങ്കിലും തുടർച്ചയായ ഉപയോഗം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ അവഗണിക്കരുതെന്ന് ആരോഗ്യവിദഗ്തർ വ്യക്തമാക്കുന്നു. അപകടകരമായ ശീലങ്ങളിലൂടെ മാത്രമേ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകൂ എന്നാണ് ആളുകൾ വിശ്വസിക്കുന്നത്. എന്നാൽ ഇത് തെറ്റാണെന്നും രാസ വസ്തുക്കളടങ്ങിയ ദൈനം ദിന സൗന്ദര്യ വർദ്ധക വസ്തുക്കളും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് പല പഠനങ്ങളിലും കണ്ടെത്തിട്ടുണ്ടെന്നും വിദഗ്ർ ഓർമിപ്പിക്കുന്നു. പൊതുജനാരോഗ്യത്തിന് ദോഷം ചെയ്യും എന്ന കാരണത്താൽ പല രാജ്യങ്ങളും ടിപിഒ അടങ്ങിയ ഉൽപ്പന്നങ്ങൾ നിരോധിച്ചിട്ടുണ്ട്. ദീർഘനാൾ ജെൽ നഖത്തിന്റെ തിളക്കം നിലനിൽക്കാൻ വേണ്ടി രാസവസ്തുക്കൾ ചേർക്കുന്നതിനാൽ ഇവ ഒഴിവാക്കണമെന്നാണ് ആരോഗ്യവിദഗ്തർ നിർദേശിക്കുന്നത്.
#GelNails #CancerRisk #InfertilityRisk #HealthWarning #TPOChemical #NailSafety #CosmeticRisks #BeautyAndHealth #ToxicCosmetics #PublicHealth #ജെൽനഖങ്ങൾ #കാൻസർഭീഷണി #വന്ധ്യത #ആരോഗ്യമുന്നറിയിപ്പ് #ടിപിഒരാസവസ്തു #നഖആരോഗ്യം #സൗന്ദര്യപാധകങ്ങൾ #ഭംഗിയുംആരോഗ്യവും #രാസവസ്തുക്കളുടെഭീഷണി #പൊതുജനാരോഗ്യം
Discussion about this post