It is advisable to pay attention to these factors to reduce the risk of cancer. Globally, the number of cancer cases has been steadily increasing each year compared to previous years. While genetic factors and several other reasons can contribute to the disease, researchers say that avoiding four key factors can help lower the risk to some extent. One major cause of cancer is tobacco use, which contains more than 7,000 chemicals. Another is alcohol, which can lead to seven types of cancer, including oesophageal, liver, colorectal, and breast cancer. Even small amounts of alcohol are not safe. Lack of exercise is another reason. Excess weight increases the risk of cancers affecting the oesophagus, breast, uterus, and kidneys. Uncontrolled eating habits are also a factor—excessive consumption of processed foods and red meat increases the risk of colorectal cancer.
ക്യാൻസർ അകറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. ക്യാൻസർ രോഗബാധിതരുടെ എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് പ്രതിവർഷം വലിയ വർധനവാണ് ആഗോളതലത്തിൽ രേഖപ്പെടുത്തിപ്പോരുന്നത്. രോഗ ബാധയ്ക്ക് ജനിതകമായ കാരണങ്ങളടക്കം പല ഘടകങ്ങളും കാരണമാവുമെങ്കിലും പ്രധാനമായും നാല് ഘടകങ്ങളെ അകറ്റി നിർത്തിയാൽ ക്യാൻസർ രോഗ സാധ്യത ഒരു പരിധിവരെ ഒഴിവാക്കാമെന്ന് ഗവേഷകർ പറയുന്നു. ക്യാൻസറിനുള്ള കാരണങ്ങളിലൊന്ന് പുകയിലയുടെ ഉപയോഗമാണ്. പുകയിലയിൽ 7000ൽ അധികം രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. മറ്റൊന്ന് മദ്യമാണ്. അന്നനാളം, കരൾ, വൻകുടൽ, സ്തനാർബുദം എന്നിവയുൾപ്പടെ ഏഴ് തരം ക്യാൻസറുകൾക്ക് മദ്യപാനം കാരണമായേക്കാം. ചെറിയ അളവിൽ പോലും മദ്യപിക്കുന്നത് സുരക്ഷിതമല്ല. വ്യായാമം ഇല്ലായ്മയാണ് മറ്റൊരു കാരണം. അന്നനാളം, സ്തനം, ഗർഭാശയം, വൃക്ക എന്നിവയെ ബാധിക്കുന്ന ക്യാൻസറുകൾക്ക് അമിതഭാരം ഒരു കാരണമാണ്.
Discussion about this post