ഇടയ്ക്കിടെ വെറുതേ ഫ്രിഡ്ജ് തുറന്ന് നോക്കുന്ന ശീലം നിങ്ങൾക്കുണ്ടോ?. ഇത്തരത്തിൽ ഫ്രിഡ്ജ് തുറക്കുകവഴി നിങ്ങൾക്ക് സന്തോഷം ലഭിക്കാറുണ്ടോ?. ഇപ്പോൾ ട്രന്റായി മാറിക്കൊണ്ടിരിക്കുന്ന ഈ ഫ്രിഡ്ജ് തുറക്കൽ ശീലത്തിന് ഇട്ടിരിക്കുന്ന പേര് ഫ്രിഡ്ജ് സിഗരറ്റ് എന്നാണ്. ഈ ശീലത്തിന് പുകവലിയുമായി ബന്ധമില്ലെങ്കിലും, ഫ്രിഡ്ജ് തുറന്ന് ശീതളപാനീയത്തിന്റെ കാൻ പൊട്ടിക്കുമ്പോഴുള്ള ശബ്ദവും അത് കുടിക്കുമ്പോൾ കിട്ടുന്ന തരിപ്പും സിഗരറ്റ് വലിക്കുന്നതിന് സമാനമായ ആനന്ദം ലഭിക്കുന്നതായാണ് വാദം. എന്നാൽ ഇത് സിഗരറ്റ് വലിക്കുന്നതിന് തുല്യമല്ലെന്ന് മാത്രം. മാത്രമല്ല, ഇടയ്ക്കിടെ ഫ്രഡ്ജ് തുറക്കുമ്പോൾ ചിലർക്ക് മാനസിക പിരിമുറുക്കത്തിൽനിന്നും മോചനം ലഭിക്കുന്നതായും മനസ്സിന് സേന്താഷം ലഭിക്കുന്നതായും അവകാശവാദമുണ്ട്. ഇത്തരം ഫ്രിഡ്ജ് തുറക്കലുകൾക്ക് വിശപ്പുമായോ ദാഹവുമായ ബന്ധമുണ്ടാവില്ലെന്നും എന്നാൽ ചിലർക്ക് ഇതിലൂടെ വൈകാരിക പിന്തുണ ലഭിക്കുന്നതായും പറയുന്നു.
Discussion about this post