The Meteorological Department has forecast heavy rainfall in the state. An orange alert has been issued in Wayanad, Malappuram, and Idukki districts. A flood warning has been issued for the Kabani River in Wayanad. Winds with speeds of up to 50 km/h and sea incursion are likely. Authorities have advised fishermen to remain cautious. The public is also urged to stay alert.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വയനാട് കബനിപുഴയിൽ പ്രളയ സാധ്യത മുന്നറിയിപ്പു നൽകി. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും കടലേറ്റത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നൽകിയാതായി അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങൾ ജാഗ്രത പാലിക്കുക.
Discussion about this post