ജീവിതത്തിലേക്ക് തിരിച്ചുവരവിനായി കാത്തിരിക്കുന്നവർക്ക് നിരാശപകർന്ന് സംസ്ഥാനത്ത് മരണാനന്തര അവയവദാനനിരക്ക് കുറയുന്നു. അവയവ സ്വീകരണത്തിനായി കാത്തിരിക്കുന്നത് 2559 പേരാണ്. ഇതിൽ 2058 പേർ വൃക്കരോഗികളാണ്. 2024-ൽ 70.33 ശതമാനമായിരുന്നത് 2025 ഫെബ്രുവരിയാകുമ്പോൾ 80.42 ശതമാനമായി ഉയർന്നു. ഇതിൽ 1477 പുരുഷന്മാരും 581 സ്ത്രീകളും ഉൾപ്പെടുന്നു. കഴിഞ്ഞവർഷം ഫെബ്രുവരി 20-ന് അവയവസ്വീകരണത്തിന് കാത്തിരിക്കുന്നത് 3425 പേരായിരുന്നു. അതിൽ 2409 വൃക്കരോഗികൾ ഉൾപ്പെട്ടിരുന്നു.2024-ൽ 19 വൃക്കയുൾപ്പെടെ 40 അവയവദാനം മാത്രമാണ് നടന്നത്. രോഗാവസ്ഥ, പ്രായം തുടങ്ങിയവ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷമാണ് അവയവമാറ്റം മുൻഗണനാക്രമത്തിൽ നടത്തുന്നത്. സർക്കാർ-സർക്കാരിതര ആശുപത്രികളിൽ ഇത് നിയന്ത്രിക്കുന്നത് കെ-സോട്ടോയാണ്. ‘മൃതസഞ്ജീവനി പദ്ധതി’യിൽ 2012 ഓഗസ്റ്റ് മുതൽ 2024 ഡിസംബർ 31-വരെ 378 പേരുടെ അവയവമാണ് ദാനംചെയ്തത്.2015-17 കാലയളവിൽ രാജ്യത്തുതന്നെ അവയവദാന രംഗത്ത് മുൻനിരയിലെത്തിയ സംസ്ഥാനമാണ് കേരളം. 2015-ൽ 76-ഉം 2016-ൽ 72-ഉം ദാതാക്കളുണ്ടായിരുന്നു.എന്നാൽ 2024-ലാകട്ടെ ദാതാക്കൾ 11 മാത്രമായി.മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നവരുടെ ബന്ധുക്കൾ അവയവദാനത്തിന് തയ്യാറായാൽ അവയവസ്വീകരണത്തിന് കാത്തിരിക്കുന്നവർക്ക് അത് പുതുജീവൻ പകരും.
Discussion about this post