He doesn’t obey, doesn’t study, is always in front of the TV, gets angry very easily, tells lies, and uses only bad words…” These are common complaints many parents have about their children. Experts say that a child’s behavior and personality are shaped by parental attitudes, the family environment, and the social and economic conditions in which the child grows up. If a child shows behavioral problems, the main reason is not the child, but the environment in which he or she is raised. Therefore, there are certain things parents must pay attention to in a child’s upbringing. The most important of these is to love them unconditionally. When children are loved properly, they learn to love others too. This increases their self-confidence.
പറയുന്നത് അനുസരിക്കുന്നില്ല, പഠിക്കുന്നില്ല, എപ്പോഴും ടിവിയുടെ മുന്നിൽതന്നെയാണ്, ഭയങ്കര ദേഷ്യമാണ്, കള്ളം പറയുന്നു, ചീത്ത വാക്കുകൾ മാത്രമേ പ്രയോഗിക്കൂ… കുട്ടികളേക്കുറിച്ചുള്ള പല അച്ഛനമ്മമാരുടേയും പരാതിയാണ് ഇതൊക്കെ. മാതാപിതാക്കളുടെ കുട്ടികളോടുള്ള സമീപനം, കുടുംബാന്തരീക്ഷം, അവർ വളർന്നുവരുന്ന സാമ്പത്തികസാമൂഹിക സാഹചര്യങ്ങൾ എന്നിവ ഓരോ കുട്ടിയുടേയും സ്വഭാവരൂപീകരണത്തേയും വ്യക്തിത്വ വികസനത്തേയും സ്വാധീനിക്കും. കുട്ടി സ്വഭാവ വൈകൃതമുള്ളവനാണെങ്കിൽ കാരണം മറ്റൊന്നുമല്ല, അവൻ വളർന്ന സാഹചര്യംതന്നെയാണെന്ന് ആരോഗ്യവിദഗ്തർ പറയുന്നു. അതിനാൽ കുട്ടികളുടെ വളർച്ചയിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അതിൽ പ്രധാനമാണ് അവരെ അളവില്ലാതെ സ്നേഹിക്കുക എന്നത്. ശരിയായി സ്നേഹിക്കപ്പെടുന്നതിലൂടെ മറ്റുള്ളവരെ സ്നേഹിക്കാനും അവർ പഠിക്കും. ഇതു കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കും. കൂടാതെ ക്രിയാത്മക പരിശീലനം, കുട്ടിയോടൊപ്പം സമയം ചെലവഴിക്കുക, അച്ഛനമ്മമാരുടെ പരസ്പര സ്നേഹം, ജീവിതമൂല്യങ്ങൾ പഠിപ്പിക്കുക, പരസ്പരം ബഹുമാനിക്കുക, തുടങ്ങിയ കാര്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്.
#ParentingTips #ChildDevelopment #PositiveParenting #FamilyEnvironment #UnconditionalLove #ChildPsychology #HealthyUpbringing #BuildConfidence #LifeValues #QualityTime #RespectAndCare #EmotionalGrowth #HappyChildren #മാതാപിതൃത്വം #കുട്ടികളുടെവളർച്ച #സ്നേഹപരിപാലനം #കുടുംബാന്തരീക്ഷം #നിബന്ധനകളില്ലാത്തസ്നേഹം #കുട്ടിമനശ്ശാസ്ത്രം #ആരോഗ്യകരമായവളർച്ച #ആത്മവിശ്വാസം #ജീവിതമൂല്യങ്ങൾ #കുട്ടികളോടൊപ്പംസമയം #പരസ്പരബഹുമാനം #സന്തോഷമുള്ളകുട്ടികൾ
































Discussion about this post