A study has revealed that the masks we began using for protection during COVID-19 are now posing a threat to human health and survival. The overuse of face masks during the pandemic and the lack of proper disposal have turned them into chemical waste, harming humans, animals, and the environment. Researchers found that the tons of disposable face masks produced to protect humans release microplastics and chemical additives, including endocrine disruptors.
It is estimated that nearly 129 billion disposable masks were used globally during the COVID-19 pandemic, most of them made of polypropylene and other plastics. Since there is no proper reuse or recycling method, these masks have piled up on roads, streets, beaches, water bodies, villages, and garbage dumps. Studies have confirmed an increase in the number of disposable masks on land and in water.
To find out how much microplastic a submerged disposable face mask releases, researchers Begouche and Coutts placed several newly purchased masks in 150 ml of pure water for 24 hours. Large amounts of microplastics were released from each mask. Masks with gold-standard protection against viral spread, such as FFP2 and FFP3 masks, were found to leak more microplastics. Plastic particles smaller than 100 micrometers were found abundantly in water flowing through solid waste.
This toxic leachate is considered a major environmental hazard, according to the study published in the journal Environment Pollution. The researchers stress that mask production, usage, and disposal must be reconsidered urgently and public awareness on this issue must be raised, as microplastics and chemical additives have severe impacts on both human health and the environment.
കോവിഡ് സമയത്ത് സംരക്ഷണത്തിനായി ഉപയോഗിച്ച് തുടങ്ങിയ മാസ്‌ക്കുകൾ മനുഷ്യരുടെ ആരോഗ്യത്തിനും നിലനിൽപ്പിനും ഭീഷണിയാവുന്നതായി പഠനം. കോവിഡ് കാലത്ത് ഫെയ്‌സ് മാസ്‌കുകളുടെ ഉപയോഗത്തിലുണ്ടായ ആധിക്യവും അതിന്റെ ശരിയായ സംസ്‌കരണമില്ലായ്മയും ആണ് മനുഷ്യർക്കും മൃഗങ്ങൾക്കും പരിസ്ഥിതിക്കും ദോഷം വരുത്തുന്ന രീതിയിൽ രാസ മാലിന്യമായി മാറിയതെന്നാണ് പഠനത്തിൽ സൂചിപ്പിക്കുന്നത്. മനുഷ്യരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നിർമിക്കപ്പെട്ട ടൺകണക്കിന് ഡിസ്‌പോസിബിൾ ഫെയ്‌സ് മാസ്‌കുകൾ മൈക്രോപ്ലാസ്റ്റിക്കുകളും എൻഡോക്രൈൻ ഡിസ്‌റപ്റ്ററുകൾ ഉൾപ്പെടെയുളള രാസ അഡിറ്റീവുകൾ പുറത്തുവിടുന്നതായി ഗവേഷണത്തിൽ കണ്ടത്തി. കോറോണ വൈറസ് മഹാമാരിയുടേ വ്യാപന സമയത്ത് ലോകത്ത് ഏതാണ്ട് 129 ബില്യൺ ഡിസ്‌പോസിബിൾ മാസ്‌കുകൾ ഉപയോഗിച്ചുവെന്നാണ് കണക്കുകൾ. ഇവയിൽ ഭൂരിഭാഗവും പോളിപ്രഫൈൽ, മറ്റ് പ്ലാസ്റ്റിക്കുകൾ എന്നിവ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. പുനഃരുപയോഗ മാർഗം ഇല്ലാത്തതിനാൽ അവ റോഡുകളിലും തെരുവുകളിലും കടൽതീരങ്ങളിലും ജലാശയങ്ങളിലും ഗ്രാമങ്ങളിലും മാലിന്യകൂമ്പാരങ്ങളിലും കുന്നുകൂടി. കരയിലും വെളളത്തിലും ഡിസ്‌പോസിബിൾ മാസ്‌കുകളുടേ എണ്ണം വർധിച്ചതായി പഠനത്തിൽ കണ്ടെത്തി. വെളളത്തിൽ മുങ്ങികിടക്കുന്ന ഡിസ്‌പോസിബിൾ ഫെയ്‌സ് മാസ്‌ക് എത്രത്തോളം മൈക്രോപ്ലാസ്റ്റിക്കിനെ പുറത്തുവിടുന്നു എന്ന് കണ്ടെത്താൻ ഗവേഷകരായ ബെഗൂഷും കൗട്ട് ചേവും ശ്രമിച്ചു. അതിനായി പുതുതായി വാങ്ങിയ പലതരം മാസ്‌കുകൾ 150മീല്ലി ലിറ്റർ ശുദ്ധജലത്തിൽ 24 മണിക്കൂറോളം ഇട്ടുവെച്ചു. ഓരോ മാസ്‌കിൽ നിന്നും ധാരാളം മൈക്രോപ്ലാസ്റ്റിക്കുകൾ പുറത്ത് വന്നു. വൈറസ് പടരുന്നതിനെതിരെയുള്ള ഗോൾഡ് സ്റ്റാൻന്റേഡ് പ്രോട്ടക്ഷൻ ഉളള എഫ്.എഫ്.പി.ടു, എഫ്.എഫ്.പി.ത്രി മാസ്‌കുകളാണ് കൂടുതൽ ലീക്ക് ആയതായി കണ്ടെത്തിയത്. 100 മൈക്രോ മീറ്ററിലുള്ള പ്ലാസ്റ്റിക് കണികൾ ഖരമാലിന്യങ്ങളിലൂടെ ഒഴുകുന്ന വെളളത്തിൽ കൂടുതലായി കണ്ടെത്തി. ഈ വിഷദ്രാവകം ഒരു പ്രധാന പാരിസ്ഥിതിക അപകടമാണ് സൃഷ്ടിക്കുന്നതെന്ന് എൻവയോൺമന്റ് പൊലുഷേൻ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു. മൈക്രോപ്ലാസ്റ്റിക്കുകളും രാസവസ്തുക്കളും മനുഷ്യനെയും പരിസ്ഥിതിയെയും ഗുരുതരമായി ബാധിക്കുന്നതിനാൽ മാസ്‌കുകളുടെ ഉൽപാദനം, ഉപയോഗം, സംസ്‌കരണം എന്നിവ പുനഃപരിശോധിക്കണമെന്നും അതിനു തക്ക അവബോധം അടിയന്തരമായി സൃഷ്ടിക്കണമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
#CovidMasks, #MicroplasticPollution, #EnvironmentalThreat, #PlasticWaste, #HealthRisk, #MaskPollution, #EndocrineDisruptors, #SustainableWasteManagement, #ResearchFindings, #GlobalWasteCrisis
#കോവിഡ്‌മാസ്കുകൾ, #മൈക്രോപ്ലാസ്റ്റിക്‌മാലിന്യം, #പരിസ്ഥിതിബാധ, #പ്ലാസ്റ്റിക്മാലിന്യം, #ആരോഗ്യഭീഷണി, #മാസ്ക്മാലിന്യം, #എൻഡോക്രൈൻഡിസ്രപ്റ്ററുകൾ, #സുസ്ഥിരമാലിന്യനിയന്ത്രണം, #ഗവേഷണറിപ്പോർട്ട്, #ഗ്ലോബൽമാലിന്യപ്രശ്നം
Discussion about this post