Media reports say that around fifteen students were admitted to the hospital in Kanhangad, Kasaragod, after consuming shawarma and experiencing vomiting. The children had eaten shawarma from a hotel near the mosque after attending Nabidina celebrations. Later in the evening, they developed health issues and were hospitalized. It is alleged that the shawarma caused food poisoning and that the food was stale. Preliminary reports indicate that none of the children are in critical condition.
കാസര്‍ഗോഡ് കാഞ്ഞങ്ങാട് ഷവര്‍മ്മ കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദിയെ തുടര്‍ന്ന് പതിനഞ്ചോളം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. നബിദിനത്തില്‍ പങ്കെടുക്കാനെത്തിയ കുട്ടികളാണ് പള്ളിയുടെ സമീപത്തെ ഹോട്ടലില്‍ നിന്നും ഷവര്‍മ്മ കഴിച്ചത്. തുടര്‍ന്ന് വൈകിട്ടോടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഷവര്‍മ്മയിലൂടെ ഭക്ഷ്യ വിഷബാധ ഏറ്റതാണെന്നും ഭക്ഷണത്തിന് പഴക്കമുള്ളതായും ആരോപണം ഉയരുന്നുണ്ട്. ആരുടെയും നില ഗുരതരമല്ലെന്നാണ് പ്രഥമിക വിവരം.
































Discussion about this post