The government has taken steps to resolve the cardiac surgery crisis in the state. The crisis arose because companies supplying surgical equipment stopped distribution due to unpaid dues. To ensure surgeries are not disrupted, arrangements are being made to procure equipment from the in-house drug bank at Thiruvananthapuram Medical College and distribute them to medical colleges. The government had earlier overcome a similar crisis through the same method. As a relief measure, the government has sanctioned ₹124.63 crore to settle arrears owed to hospitals under the Karunya scheme. The pending dues correspond to 18 months for 21 hospitals.
സംസ്ഥാനത്തെ ഹൃദയ ശസ്ത്രക്രീയാ പ്രതിസന്ധി പരിഹരിക്കാൻ നടപടിയുമായി സർക്കാർ. കുടിശ്ശിക തുക നൽകാത്തതിനാൽ ശസ്ത്രക്രീയ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾ വിതരണം നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഈ സാഹചര്യത്തിൽ ശസ്ത്രക്രീയകൾ മുടങ്ങാതിരിക്കാൻ തിരുവന്തപുരം മെഡിക്കൽ കോളേജിലെ ഇൻഹൗസ് ഡ്രഗ് ബാങ്കിൽ നിന്ന് ഉപകരണങ്ങൾ വാങ്ങി മെഡിക്കൽ കോളേജുകൾക്ക് അടക്കം നൽകാനാണ് നീക്കം. മുമ്പ് സമാന പ്രതിസന്ധിയെ സർക്കാർ നേരിട്ടതും ഇതേ മാർഗത്തിലൂടെ ആയിരുന്നു. കാരുണ്യ പദ്ധതിയിലൂടെ ചികിത്സ ഉറപ്പാക്കിയ ആശുപത്രികൾക്കുള്ള കുടിശ്ശിക വിഹിതം 124.63 കോടി രൂപ സർക്കാർ അനുവദിച്ചതും ആശ്വാസമായി. 21 ആശുപത്രികൾക്കായി 18 മാസത്തെ കുടിശ്ശികയാണ് നൽകാനുള്ളത്.
Discussion about this post