Curry leaves are packed with nutrients. They are a good source of iron and calcium. Curry leaves help in reducing excess body fat and provide essential nutrients for overall health. Health experts suggest that consuming curry leaves every morning is an effective way to combat conditions such as bad cholesterol, diabetes, and obesity.
Curry leaves also help in weight loss as carbazole alkaloids present in them act against weight gain and assist in controlling cholesterol levels. They are rich in essential proteins, carbohydrates, fiber, carotene, nicotinic acid, and vitamins A, B, C, B2, along with calcium, iron, and folic acid.
Curry leaves can effectively reduce bad cholesterol and body fat. Consuming them helps lower overall cholesterol and triglyceride levels, thus aiding in weight management.
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് കറിവേപ്പില. ഇരുമ്പിന്റെയും കാൽസ്യത്തിന്റെയും ഉറവിടമാണ് കറിവേപ്പില. ശരീരത്തിലെ അമിത കൊഴുപ്പ് ഒഴിവാക്കാൻ കറിവേപ്പില സഹായിക്കുന്നു. ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ കറിവേപ്പില കഴിക്കുന്നത് മോശം കൊളസ്‌ട്രോൾ, പ്രമേഹം, അമിതവണ്ണം തുടങ്ങിയ പല രോഗങ്ങളെയും നേരിടാനുള്ള മികച്ച മാർഗമാണെന്ന് നിർദ്ദേശിക്കുക്കയാണ് ആരോഗ്യ വിദഗ്ദ്ധർ. കൂടാതെ കറിവേപ്പില ശരീരഭാരം കുറയ്ക്കാനും, കാർബസോൾ ആൽക്കലോയിഡുകൾ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനെതിരെ പ്രവർത്തിക്കുകയും ശരീരത്തിലെ കൊളസ്‌ട്രോൾ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. പ്രോട്ടീൻ പോലുള്ള അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് കറിവേപ്പില. കൂടാതെ, കാർബോഹൈഡ്രേറ്റ്, ഫൈബർ, കരോട്ടിൻ, നിക്കോട്ടിനിക് ആസിഡ്, വിറ്റാമിൻ എ, ബി, സി, ബി 2, കാൽസ്യം, ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവയും കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്. കറിവേപ്പിലയ്ക്ക് ചീത്ത കൊളസ്‌ട്രോളും ശരീരത്തിലെ കൊഴുപ്പും ഫലപ്രദമായി കുറയ്ക്കാൻ സഹായിക്കും. കറിവേപ്പില കഴിക്കുന്നത് മൊത്തത്തിലുള്ള കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ് കുറയ്ക്കുന്നതിനും അതുവഴി ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. കറിവേപ്പിലയിൽ ആന്റി-ഡയബറ്റിക് ഗുണങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.
Discussion about this post