Fever and contagious diseases are spreading across Ernakulam district. According to the Health Department’s data, there has been a significant increase in the number of cases of jaundice, dengue fever, malaria, and influenza. Over the past few weeks, 6,640 people sought treatment for various illnesses in the district. Symptoms of dengue were reported in 174 individuals. The number of leptospirosis (rat fever) cases stood at 17, malaria at 13, and diarrheal diseases at 1,103. The use of masks has also increased in the district. Masks have been made mandatory for hospital staff, patients, and bystanders. Reports also suggest that some schools have instructed students to wear masks.
എറണാകുളം ജില്ലയിൽ പനിയും പകർച്ചവ്യാധികളും വ്യാപിക്കുന്നു. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, മലേറിയ, ഇൻഫ്‌ളൂവൻസ തുടങ്ങിയ രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ 6640 പേർ ജില്ലയിൽ വിവിധ രോഗങ്ങളാൽ ചികിത്സ തേടി. 174പേർക്ക് ഡങ്കിപ്പനി ലക്ഷണങ്ങളുണ്ടായിരുന്നു. എലിപ്പനി ബാധിച്ചവർ 17, മലേറിയ ബാധിച്ചവർ 13, വയറിളക്ക രോഗങ്ങൾ ബാധിച്ചവർ 1103 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. ജില്ലയിൽ മാസ്‌കിന്റെ ഉപയോഗവും വർധിച്ചു. ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. ചില സ്‌കൂളുകൾ കുട്ടികളോട് മാസ്‌ക് ഉപയോഗിക്കാൻ നിർദ്ദേശിച്ചതായും റിപ്പോർട്ടുകളുണ്ട്.
#ErnakulamHealthAlert, #FeverOutbreak, #DengueCases, #JaundiceSpread, #MalariaAlert, #InfluenzaRise, #Leptospirosis, #PublicHealthCrisis, #MaskMandate, #SchoolHealthGuidelines
#എറണാകുളം #ആരോഗ്യഅലർട്ട്,, #ഡെങ്കിപനി, #മഞ്ഞപ്പിത്തം, #മലേറിയ, #ഇൻഫ്ലുവൻസ, #എലിപ്പനി, #പകർച്ചവ്യാധികൾ, #മാസ്‌ക് നിർബന്ധം,
Discussion about this post