A man has been arrested in connection with a scam where victims were deceived into believing that extracting “toxic blood” could cure paralysis. The accused, posing under the name Dr. R. Seriwal, was part of a fraud syndicate that targeted vulnerable patients. The group made incisions on the paralyzed parts of the patient’s body and drew blood through tubes, claiming it was part of a stroke treatment. They charged ₹5,000 for each drop of blood extracted. The scam defrauded a couple from Rajasthan of ₹20 lakh. After making the payment, the couple grew suspicious when they couldn’t reach the fraudsters, prompting them to file a police complaint. One middleman has been arrested so far, and an investigation is ongoing to nab the main culprits.
ഒരു തുള്ളി രക്തത്തിന് 5000 രൂപ, വിഷ രക്തം വലിച്ചെടുത്ത് പക്ഷാഘാതം സുഖപ്പെടുത്തുമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ പ്രതികളിൽ ഒരാൾ അറസ്റ്റിലായി. ഡോ. ആർ സെരിവാല എന്ന പേരിൽ തട്ടിപ്പ് നടത്തിയ സംഘത്തിലെ കണ്ണികളിൽ ഒരാളാണ് അറസ്റ്റിലായത്. രോഗിയുടെ തളർന്നുപോയ ശരീര ഭാഗത്ത് മുറിവുണ്ടാക്കി കുഴലിലൂടെ രക്തം വലിച്ചെടുക്കുകയാണ് തട്ടിപ്പുസംഘം ചെയ്തിരുന്നത്. ഇങ്ങനെ വലിച്ചെടുക്കുന്ന ഓരോ തുള്ളിക്കും 5000 രൂപയാണ് സംഘം ഈടാക്കിയിരുന്നത്. രാജസ്ഥാൻ സ്വദേശികളായ ദമ്പതികളിൽ നിന്നും സംഘം ഇത്തരത്തിൽ 20 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. പണം നൽകിയതിന് പിന്നാലെ സംശയം തോന്നിയ ദമ്പതികൾ പ്രതികളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെയാണ് തട്ടിപ്പിന് ഇരയായതായി തിരിച്ചറിഞ്ഞതും പോലീസിൽ പരാതി നൽകിയതും. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇടനിലക്കാരിൽ ഒരാളാണ് പിടിയിലായത്. കേസിലെ പ്രധാന പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post