674 people are on the Nipah contact list in the state, said Health Minister Veena George. A total of 32 people are under highest risk and 111 people under high-risk categories. There are 131 people in Malappuram, 426 in Palakkad, 115 in Kozhikode, and one each in Ernakulam and Thrissur districts. In Malappuram, 12 people are currently under treatment in isolation. So far, 88 samples from Malappuram district have tested negative, the Minister added. Authorities also stated that 81 people from Malappuram, 2 from Palakkad, and 1 from Ernakulam, who had completed the isolation period, have been removed from the contact list. In Palakkad, 17 people are under treatment in isolation.
സംസ്ഥാനത്തു 674 പേർ നിപ സമ്പർക്കപ്പട്ടികയിലുള്ളതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആകെ 32 പേർ ഹൈയസ്റ്റ് റിസ്‌കിലും 111 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലുണ്ട്. മലപ്പുറം ജില്ലയിൽ 131 പേരും പാലക്കാട് 426 പേരും കോഴിക്കോട് 115 പേരും എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒരാൾ വീതവുമാണുള്ളത്. മലപ്പുറത്ത് 12 പേർ ഐസൊലേഷനിൽ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയിൽ ഇതുവരെ 88 സാംപിളുകൾ നെഗറ്റീവായെന്നും മന്ത്രി അറിയിച്ചു. ഐസൊലേഷൻ കാലം പൂർത്തിയാക്കിയ മലപ്പുറം ജില്ലയിൽനിന്നുള്ള 81 പേരെയും പാലക്കാട്ടുനിന്നുള്ള രണ്ടുപേരെയും എറണാകുളത്തുനിന്നുള്ള ഒരാളെയും സമ്പർക്കപ്പട്ടികയിൽനിന്ന് ഒഴിവാക്കിയതായും അധികൃതർ വ്യക്തമാക്കി . പാലക്കാട് 17 പേരാണ് ഐസൊലേഷനിൽ ചികിത്സയിലുള്ളത്.
#NipahUpdate #KeralaHealthAlert #NipahContactList #MalappuramNipah #PalakkadNipah #VeenaGeorge #VirusOutbreak #NipahSurveillance #KeralaNews
#നിപഅപ്‌ഡേറ്റ് #ആരോഗ്യജാഗ്രത #സമ്പർക്കപ്പട്ടിക #മലപ്പുറംനിപ #പാലക്കാട്_നിപ #വീണജോർജ് #വൈറസ്‌വ്യാപനം #നിപപരിശോധന #കേരളവാർത്ത
Discussion about this post