High Uric Acid? Experts Warn of Increased Risk of Heart Attack An increase in uric acid levels in the blood is becoming a common condition. Known as hyperuricemia, this condition is more commonly seen in individuals above the age of 40, according to experts. The concern is that hyperuricemia often presents without any symptoms. However, if left untreated, it can lead to serious health issues such as heart attacks and kidney diseases. Experts explain that excess uric acid in the blood can cause a condition called microvascular dysfunction, where the blood vessels become thickened or narrowed. These complications often go undetected in routine scans but can affect oxygen circulation to the heart, potentially leading to heart attacks.
യൂറിക് ആസിഡ് കൂടുതലുണ്ടോ? ഹൃദയാഘാതത്തിന് സാധ്യത ഏറെയെന്നു വിതക്തർ. രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് ഒരു സാധാരണ രോഗമായി മാറിയിരിക്കുകയാണ്. ഹൈപ്പർ യൂറിസെമിയ എന്നറിയപ്പെടുന്ന ഈ അവസ്ഥ 40 വയസിന് മുകളിലുള്ളവരിൽ കൂടുതലായി കാണുന്നതായി വിദക്തർ പറയുന്നു. പ്രത്യേകിച്ച് രോഗലക്ഷണങ്ങൾ ഒന്നും കാണിക്കാതെയാണ് ഹൈപ്പർ യൂറിസെമിയ വരുന്നത്. എന്നാൽ ഇത് ചികിത്സിക്കാതിരുന്നാൽ ഹൃദയാഘാതത്തിനും വൃക്കരോഗങ്ങൾക്കും വരെ കാരണമാകുമെന്നാണ് വിദക്തർ പറയുന്നത്. രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് രക്തക്കുഴലുകൾ കട്ടിയാവുന്നതോ, ചുരുങ്ങുന്നതോ ആയ മൈക്രോവസ്‌കുലാർ എന്ന അവസ്ഥയിലേക്ക് നയിക്കപ്പെടുന്നു. ഈ ബുദ്ധിമുട്ടുകൾ പലപ്പോഴും സ്‌കാനിങ് പോലുള്ള ടെസ്റ്റുകളിലൂടെ മനസിലാക്കാൻ സാധിക്കാറില്ല. എങ്കിലും ഹൃദയത്തിലേക്കുള്ള ഓക്‌സിജൻ സർക്കുലേഷനിൽ വ്യത്യാനങ്ങളുണ്ടാക്കാൻ ഇത് കാരണമാകുന്നതായും അതുവഴി ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കുംമെന്നും വിദക്തർ പറയുന്നു. ഭക്ഷണത്തിൽ ശ്രദ്ധ പുലർത്തുക വഴിയും പ്യൂരിൻ അധികമുള്ള റെഡ് മീറ്റ്, നത്തോലി, മത്തി, കക്ക തുടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെയും ഒരുപരുധി വരെ ഇവ കുറയ്ക്കാം. മാത്രമല്ല ധാരാളം വെള്ളം കുടിക്കുക, ശരീരത്തിൽ നന്നായി ജലാംശം നിലനിർത്തുന്നത് യൂറിക് ആസിഡ് പുറന്തള്ളാൻ വൃക്കകളെ സഹായിക്കുന്നതായി വിദക്തർ പറയുന്നു.
#UricAcidAlert #HyperuricemiaRisk #HeartAttackWarning #KidneyHealthMatters #SilentSymptoms #BloodVesselHealth #StayHydrated #EatSmart #PreventHeartDisease #HealthTips #യൂറിക്ക്ആസിഡ് #ഹൃദയാഘാതം #വൃക്കാരോഗം #ഹൈപ്പർയൂറിസെമിയ #ആരോഗ്യസൂചനകൾ #രക്തക്കുഴൽപ്രശ്നങ്ങൾ #ആഹാരജാഗ്രത #ആരോഗ്യപരിചരണം #ഹൃദയാരോഗ്യം
Discussion about this post