Widespread Fake Health Cards: Minister Directs Statewide Inspection by Food Safety Department Following the discovery in Pathanamthitta, where a health department inspection found that employees of a catering unit were allegedly issued fake health cards by a lab, Minister Veena George has directed the Food Safety Department to conduct inspections across the state. The government had earlier issued an order making health cards mandatory for employees in food establishments. Subsequently, to support those applying for health cards, Karunya Pharmacies were providing typhoid vaccines at subsidized rates. The aim of the initiative is to prevent disease transmission through food handlers. ee from infections.spension of their licenses.
വ്യാജ ഹെൽത്ത് കാർഡുകൾ വ്യാപകം, സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന് മന്ത്രിയുടെ നിർദ്ദേശം. പത്തനംതിട്ടയിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാർക്ക് ഒരു ലാബ് വ്യാജ ഹെൽത്ത് കാർഡുകൾ നൽകിയതായ സംശയത്തിന് പിന്നാലെയാണ് മന്ത്രി വീണാ ജോർജ്ജ് പരിശോനയ്ക്ക് നിർദ്ദേശം നൽകിയത്. ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കി സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. പിന്നാലെ ഹെൽത്ത് കാർഡിന് അപേക്ഷിക്കുന്നവർക്ക് പിന്തുണയുമായി കാരുണ്യ ഫാർമസികൾ മുഖേന കുറഞ്ഞ നിരക്കിൽ ടൈഫോയിഡ് വാക്‌സിനും നൽകിയിരുന്നു. ഭക്ഷണം കൈകാര്യം ചെയ്യുന്നവരിലൂടെ രോഗവ്യാപനം ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജീവനക്കാർ രോഗ ബാധിതരല്ലെന്ന് ഉറപ്പാക്കാൻ ഹെൽത്ത് കാർഡുമായി ബന്ധപ്പെട്ട പരിശോധനകളിലൂടെ സാധിക്കും. ഈ സാഹചര്യത്തിലാണ് ഹെൽത്ത് കാർഡിന് മറവിൽ തട്ടിപ്പ് നടക്കുന്നതായ സൂചനകൾ പുറത്തുവരുന്നത്. ഹെൽത്ത് കാർഡ് ഇല്ലാത്തതോ, വ്യാജ കാർഡ് ഉപയോഗിക്കുന്നവരോ ആയ ജീവനക്കാർ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്നും, വ്യാജ മെജിക്കൽ സർട്ടിഫിക്കറ്റുകൾ നൽകുന്ന ഡോക്ടർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post