Phone cases, used to protect mobile phones, remain in constant contact with the user’s hands. However, these covered phones are often placed on various surfaces ranging from dusty desks to contaminated areas. As a result, bacteria from these surfaces spread to the phone cases and eventually reach the user’s skin, including the face, through their hands. This can lead to various skin problems like acne, allergies, and even viral infections in some cases. Experts advise cleaning phones and their cases at least once a week using disinfectants to prevent such health risks.
ഫോൺ കവറുകൾ ചർമ്മ രോഗങ്ങൾക്കും രോഗ വ്യാപനത്തിനും കാരണമാകാമെന്ന് മുന്നറിയിപ്പ്. മൊബൈൽ ഫോണുകളുടെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന ഫോൺ കെയ്‌സുകൾ ഉപഭോക്താവിന്റെ കയ്യുമായി സ്ഥിരം സമ്പർക്കം പുലർത്തിപ്പോരുന്നു. എന്നാൽ ഈ കെയ്‌സുകളാൽ മൂടപ്പെട്ട ഫോൺ, പൊടി നിറഞ്ഞ ഡെസ്‌കുകൾ മുതൽ അഴുക്കു നിറഞ്ഞ പല പ്രതലങ്ങളിലും നാം വെയ്ക്കാറുണ്ട്. ഇതുവഴി കെയ്‌സുകളിലേയ്ക്ക് പടരുന്ന ബാക്ടീരിയകൾ അവിടെനിന്നും ഉപഭോക്താവിന്റെ കൈകളിലൂടെ മുഖം അടക്കമുള്ള ചർമ്മ ഭാഗങ്ങളിൽ എത്തുന്നു. മുഖക്കുരു, അലർജി തുടങ്ങിയ വിവിധ ചർമ്മ രോഗങ്ങൾക്കും ചിലപ്പോൾ വൈറൽ രോഗങ്ങൾക്കും ഇത് കാരണമായേക്കാം. അണുനാശിനികൾ ഉപയോഗിച്ച് ആഴ്ചയിൽ ഒരിക്കലെങ്കിലും ഫോണും കെയ്‌സും വൃത്തിയാക്കുകവഴി ഈ അപകടം ഒഴിവാക്കാമെന്ന് വിദഗ്ധർ ഓർമിപ്പിക്കുന്നു.
Discussion about this post