The Health Department has urged the public to exercise extreme caution regarding mosquito-borne diseases. Dengue fever is one of the most common communicable diseases in Kerala. Symptoms typically begin two to seven days after the virus enters the body. Experts say the main symptoms include high fever, severe headache, muscle and joint pain, fatigue, vomiting, eye pain, and dehydration. If a pregnant woman contracts dengue, it can even pose a threat to the unborn baby. Dengue Hemorrhagic Fever and Dengue Shock Syndrome are the most dangerous stages of the illness. If proper treatment is not received in time, it can lead to death. Health experts warn that in case of high fever or any symptoms, one should immediately consult a specialist and undergo a blood test as advised.
കൊതുകുജന്യ രോഗങ്ങളിൽ വളരെയധികം ജാഗ്രതപുലർത്തണമെന്ന് ആരോഗ്യവകുപ്പ്. കേരളത്തിൽ ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്ന പകർച്ചവ്യാധികളിൽ ഒന്നാണ് ഡെങ്കിപ്പനി. വൈറസ് ശരീരത്തിലെത്തി രണ്ടു മുതൽ ഏഴു ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. കടുത്ത പനി, അസഹ്യമായ തലവേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛർദി, കണ്ണിന് ചുറ്റും വേദന, നിർജലീകരണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ എന്ന് വിദക്തർ പറയുന്നു. ഗർഭിണികളിൽ ഡെങ്കിപ്പനി ബാധിച്ചാൽ അത് ഗർഭസ്ഥശിശുവിനുപോലും അപകടമാണ്. ഡെങ്കി ഹെമറാജിക് ഫീവർ, ഡെങ്കി ഷോക്ക് സിൻഡ്രോം എന്നിവ ഡെങ്കിപ്പനിയുടെ ഏറ്റവും അപകടകരമായ ഘട്ടങ്ങളാണ്. ഈ സമയത്ത് കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം. കടുത്ത പനിയോ ലക്ഷണങ്ങളോ തിരിച്ചറിഞ്ഞാൽ ഉടൻതന്നെ ഒരു വിധക്ത ഡോക്ടറുടെ നിർദേശമനുസരിച്ച് രക്തപരിശോധന നടത്തേണ്ടതാണ് എന്ന് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ വിധക്തർ.
#DengueAlert #MosquitoBorneDiseases #StayProtected #KeralaHealth #DengueSymptoms #PregnancyRisks #HealthDepartmentWarning #FightDengue #ഡെങ്കിപ്പനി #കൊതുകുജന്യരോഗങ്ങൾ #ആരോഗ്യവകുപ്പു മുന്നറിയിപ്പ് #ജാഗ്രതാപാലിക്കുക #ഡെങ്കിപ്പനിലക്ഷണങ്ങൾ #ഗർഭിണികൾ #രക്തപരിശോധന നിർബന്ധം
Discussion about this post