Since watermelon contains 92% water, it helps maintain hydration in our body. However, many of us store watermelon in the refrigerator. Doing so may reduce its nutritional value. Studies by the United States Department of Agriculture (USDA) show that watermelon stored at room temperature retains more nutrients. Moreover, cut watermelon should never be stored in the fridge, as it provides an ideal environment for bacterial growth, experts warn. Watermelon is rich in lycopene, antioxidants, Vitamin A, Vitamin C, potassium, and amino acids. It also contains citrulline, which boosts the production of nitric oxide — a compound that helps regulate blood pressure. Due to its low calorie content, watermelon helps manage blood sugar levels. Experts suggest that it can be included in the diet of those trying to lose weight.
തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കാമൊ .. തണ്ണിമത്തനിൽ 92 ശതമാനം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ ഇത് നമ്മുടെ ശരീരത്തിൽ ജലാംശം നിലനിർത്തുന്നു. എന്നാൽ നമ്മളിൽ പലരും തണ്ണിമത്തൻ ഫ്രിഡ്ജിലാണ് സൂക്ഷിക്കാറ്. ഇങ്ങനെ ചെയ്യുന്നത് അതിന്റെ പോഷകഗുണങ്ങൾ നഷ്ടപ്പെടുത്തും. അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിക്കുന്ന തണ്ണിമത്തന് കൂടുതൽ പോഷകഗുണങ്ങൾ ഉണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ നടത്തിയ പഠനങ്ങളിൽ പറയുന്നു. മാത്രമല്ല, മുറിച്ച തണ്ണിമത്തൻ ഒരിക്കലും ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കരുത്. ഇത് ബാക്ടീരിയകൾ വളരാൻ ഇടയാക്കുമെന്നും വിധക്തർ സൂചിപ്പിക്കുന്നു. ലൈക്കോപീൻ, ആന്റി ഓക്‌സിഡൻറുകൾ, വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, അമിനോ ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് തണ്ണിമത്തൻ. തണ്ണിമത്തനിൽ സിട്രുലിൻ അടങ്ങിയിട്ടുണ്ട്, ഇത് രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്ന നൈട്രിക് ഓക്‌സൈഡിന്റെ ഉത്പാദനത്തെ വർധിപ്പിക്കുന്നു. തണ്ണിമത്തനിൽ കലോറി കുറവുള്ളതിനാൽ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. ശരീരഭാരം കുറക്കാൻ ശ്രമിക്കുന്നവർക് തണ്ണിമത്തൽ ഡയറ്റിൽ ഉൾപ്പെടുത്താം എന്നും വിദക്തർ പറയുന്നു.
#WatermelonFacts #HealthyEatingTips #NutritionAwareness #AvoidFridgeStorage #SummerHydration #WeightLossFood #തണ്ണിമത്തൻ #ആരോഗ്യസൂചനകൾ #തണ്ണിമത്തൻ തണുപ്പിൽസൂക്ഷിക്കരുത് #ജലാംശം #വണ്ണംകുറയ്ക്കാം
Discussion about this post