പാർക്കിൻസൺസ് രോഗം മൂലം നാഡീവ്യവസ്ഥയ്ക്കുണ്ടാകുന്ന തകരാറുകൾ പരിഹരിക്കാൻ പുതിയ സംവിധാനം വികസിപ്പിച്ചതായി റിപ്പോർട്ട് . സയൻസ് അഡ്വാൻസിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാനോപാർട്ടിക്കിൾ അധിഷ്ഠിത വയർലെസ് ഡീപ് ബ്രെയിൻ സ്റ്റിമുലേഷനിലൂടെ ന്യൂറോൺ ഡീജനറേഷൻ ഇല്ലാതാക്കാനാകും കൂടാതെ ഡോപാമിൻ ന്യൂറോണുകൾക്ക് ചുറ്റുമുള്ള ദോഷകരമായ ഫൈബ്രിലുകള്‍ അടിഞ്ഞുകൂടുന്നത് നീക്കം ചെയ്യാനും അതിലൂടെ ഡോപാമൈൻ അളവ് വർധിപ്പിക്കാനുമാകും എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ നാഷണൽ സെന്റർ ഫോർ നാനോസയൻസ് ആന്റ് ടെക്നോളജി ഗവേഷകർ എലികളിൽ നടത്തിയ പരീക്ഷണം വിജയം കണ്ടതോടെ മനുഷ്യരിലും പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ്. .2019-ല്‍ ആഗോളതലത്തില്‍ 8.5 മില്ല്യണ്‍ ആളുകളെയാണ് പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ചത്. 2000 മുതല്‍ പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 100 ശതമാനം വര്‍ധിച്ച് 3.29 ലക്ഷമായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
Discussion about this post