തിരുവനത്തപുരത് വൃഷണാർബുദ ബാധിതനായ യുവാവ് കാത്തുവെച്ച ബീജത്തിൽ നിന്ന് 9 വർഷത്തിനു ശേഷം കുഞ്ഞു പിറന്നു. ശീതീകരിച്ചു സൂക്ഷിച്ച ബീജം പ്രയോജനപ്പെടുത്തി വർഷങ്ങൾക്കു ശേഷം നടത്തിയ ഐ.വി.എഫ്. ചികിത്സയിലൂടെയാണ് ആൺകുഞ്ഞു പിറന്നത്. ദമ്പതിമാർക്ക് കുഞ്ഞു ജനിച്ചത് സിസേറിയനിലൂടെയാണ്. 18 വയസിലാണ് വൃഷണാർബുദം ബാധിച്ചത്. വൃഷണാർബുദമായതിനാൽ അവയവം നീക്കംചെയ്യേണ്ടിവരുമെന്ന് ആർ.സി.സി.യിലെ ഡോക്ടർമാർ അറിയിച്ചു. തുടർന്ന് വൃഷണാർബുദം ബാധിച്ച് 2016-ൽ ചികിത്സ തുടങ്ങുന്നതിനു മുൻപാണ് യുവാവ് ബീജം ശീതീകരിച്ചു സൂക്ഷിക്കാൻ തീരുമാനിച്ചത്. ശസ്ത്രക്രിയയും കീമോതെറാപ്പിയും പൂർത്തിയാക്കി രോഗമുക്തി നേടിയ യുവാവ് പിന്നീട് വിവാഹിതനായി. പിന്നീട് ശീതീകരിച്ചു സൂക്ഷിച്ച ബീജമുപയോഗിച്ച് കുഞ്ഞ് പിറന്നത്. വൃഷണാർബുദ ചികിത്സയ്ക്കായുള്ള കീമോതെറാപ്പി, റേഡിയോതെറാപ്പി തുടങ്ങിയവ ബീജം, അണ്ഡം പോലെയുള്ള കോശങ്ങളെ നശിപ്പിക്കും. അർബുദചികിത്സ തുടങ്ങുന്നതിനു മുൻപായി ഇവ പുറത്തെടുത്തു ശീതീകരിച്ച് സൂക്ഷിച്ചുവെക്കുന്നത് പ്രയോജനകരമാണെന്ന് ആശുപത്രിയിലെ ഡോ. കെ.ജി.മാധവൻപിള്ള വ്യക്തമാക്കി. ലിക്വിഡ് നൈട്രജൻ ക്രയോ പ്രിസർവേഷൻ രീതിയിലൂടെ, മൈനസ് 196 ഡിഗ്രി സെൽഷ്യസിലാണ് ഇവ വർഷങ്ങളോളം സൂക്ഷിക്കുന്നത്. പത്ത് വർഷം വരെ ബീജം സൂക്ഷിക്കുന്നതിന് നിയമപരമായ അനുമതികൾ ആവശ്യമില്ല. എന്നാൽ, കൂടുതൽ കാലം സൂക്ഷിക്കണമെങ്കിൽ നാഷണൽ ബോർഡിന്റെ അനുമതി ആവിശ്യമാണ്.
Discussion about this post