ചികിത്സപ്പിഴവുമായി ബന്ധപ്പെട്ട് രോഗികൾക്ക് ഇനി മുതൽ ദേശിയ മെഡിക്കൽ കമീഷനിൽ അപ്പിൽ നൽകാം. നിർണായക നയം മാറ്റത്തിന് കമീഷൻ യോഗം അംഗീകാരം നൽകി. ജോലിയിലെ പെരുമാറ്റ ദൂഷ്യം, ചികിത്സപ്പിഴവ് തുടങ്ങി ഡോക്ടർമാരുടെ പേരിലുള്ള പരാതികളിൽ സംസ്ഥാന കൗൺസിൽ നടപടികളിൽ അതൃപ്തിയുള്ള പക്ഷം രോഗികൾക്കോ ബന്ധുക്കൾക്കോ ദേശിയ മെഡിക്കൽ കമീഷനിൽ അപ്പീൽ നൽകാം. ഈ തീരുമാനത്തിന് 2024 സെപ്റ്റബർ 23 ന് ചേർന്ന എൻ.എം.സി യോഗമാണ് അംഗീകാരം നൽകിയത്. പയ്യന്നൂരിലെ നേത്രരോഗവിദഗ്ധനും മെഡിക്കൽ ആക്റ്റിവിസ്റ്റുമായ ഡോ. കെ. വി. ബാബുവിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച എൻ.എം.സി യോഗത്തിന്റെ മിനിറ്റ്സ് രേഖകളിലാണ് ഇത് സംബന്ധിച്ച വിവരം രേഖപെടുത്തിട്ടുള്ളത്. കമീഷൻ തീരുമാനം വരും ദിവസങ്ങളിൽ പ്രസിദ്ധികരിക്കപ്പെടുമെന്നാണ് കരുതുന്നതെന്ന് ഡോ. കെ. വി. ബാബു വ്യക്തമാക്കി. 2019 ൽ ദേശിയ മെഡിക്കൽ കമീഷൻ പ്രാബല്യത്തിൽ വന്നതോടെ ഡോക്ടർമാർ മാത്രമേ നേരിട്ട് പരാതികളുമായി കമീഷനെ സമീപിക്കാൻ പാടുള്ളു എന്ന ചട്ടം കൊണ്ടുവന്നിരുന്നു. തുടർന്ന് ദേശീയതലത്തിൽ രോഗങ്ങളുന്നയിച്ച നൂറോളം പരാതികൾ കമീഷൻ നിരാകരിച്ചിരുന്നു. ഈ നിയമത്തിൽ വിശാലമായ മാനദണ്ഡങ്ങൾ രൂപവത്കരിക്കാത്തത് കൊണ്ട് മുമ്പ് സുപിംകോടതി വിധിയനുസരിച്ചുള്ള നടപടികൾ തുടരാനാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ തീരുമാനം.
Discussion about this post