മുഖത്ത് കറുത്ത പാടുകൾ ഉണ്ടാകുന്നതിന് കാരണങ്ങൾ പലതുണ്ട്. ചർമ്മത്തിലെ ചില ഭാഗങ്ങൾ സാധാരണയേക്കാൾ കൂടുതൽ മെലാനിൻ ഉത്പാദിപ്പിക്കുമ്പോൾ ആണ് ചർമ്മത്തിൽ കറുത്ത പാടുകൾ ഉണ്ടാക്കുന്നത്. ഹൈപ്പർപിഗ്മെൻ്റേഷൻ എന്നും ഇത്തരം പാടുകൾ അറിയപ്പെടുന്നു. ഏതു പ്രായക്കാർക്കും ചർമ്മത്തിൽ കറുത്ത പാടുകൾ ഉണ്ടാകാമെങ്കിലും, മധ്യവയസ്സ്ക്കരിലാണ് ഇത്തരം പാടുകൾ കൂടുതലായും കണ്ടുവരുന്നത്. ചർമത്തിൽ ഉണ്ടാകുന്ന പിഗ്മെൻ്റേഷനുകൾക്ക് പ്രധാന കാരണം ദീർഘനേരം, അമിതമായി സൂര്യപ്രകാശം നേരിട്ട് ചർമ്മത്തിൽ ഏൽക്കുന്നതാണ്. ചർമ്മ കോശങ്ങളിൽ കേടുപാടുകൾ വരുത്തുന്ന സൂര്യരശ്മികളെ ആഗിരണം ചെയ്യാനുള്ള കഴിവ് നമ്മുടെ ചർമ്മത്തിനുണ്ട്. അതുകൊണ്ട് തന്നെ മെലാനിൻ സാന്ദ്രത കൂടുതലുള്ള ഇന്ത്യൻ ചർമ്മത്തിന് കറുത്ത പാടുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നാണ് പല പഠനങ്ങളും പറയുന്നത്. ഇത് മാത്രമല്ല ശരീരത്തിലെ ചില ഹോർമോൺ വ്യത്യാനങ്ങളും മുഖത്തെ പിഗ്മെന്റഷന് കാരണമാകാം. അതായത് സ്ത്രീകളിൽ ഗര്ഭാവസ്ഥയിലും, മെനോപോസ് സമയങ്ങളിലും ഇത്തരം കറുത്ത പാടുകൾ വരാൻ സാധ്യത ഏറെയാണ്. ചിലരിൽ ഇത്തരം കറുത്ത പാടുകൾ പ്രത്യക്ഷപെടുന്നതിനു സ്ഥിരം കഴിക്കുന്ന മരുന്നുകൾ കാരണമാകാറുണ്ട്. corticosteroids അടങ്ങിയ മരുന്നുകൾ birth control pills എന്നിവ മുഖത്തെ പിഗ്മെൻ്റേഷനു കാരണമാകാറുണ്ട് എന്ന് വിദഗ്ദ്ധർ പറയുന്നു. പഞ്ചസാരയും സംസ്കരിച്ച ഭക്ഷണങ്ങളും കൂടുതലായി കഴിക്കുന്നവരിലും ചർമ്മത്തിൽ കറുത്ത പാടുകൾ വരാൻ ഇടയുണ്ട്. മറ്റു ചിലർക്ക് ചില അലര്ജികളുടെ ഭാഗമായും ഇവ മുഖത്ത് പ്രത്യക്ഷപ്പെടാം. ചർമ്മത്തിലെ കറുത്ത പാടുകൾ തിരിച്ചറിയാനും, പരിഹാരങ്ങൾ തേടാനും ഒരു ഡോക്ടർ അല്ലെങ്കിൽ ഡെർമറ്റോളജിസ്റ്റ്നെ സമീപിക്കുന്നതാണ് ഉചിതം എന്ന് ഓർമിപ്പിക്കുന്നു.
Discussion about this post