കേരളത്തിലെ ഇറച്ചിക്കോഴികളില്‍ മരുന്നുകളെ അതിജീവിക്കുന്ന അപകടകാരികളായ ബാക്ടീരിയകളെ കണ്ടെത്തി ഐ.സി.എം.ആര്‍. ശാസ്ത്രജ്ഞനായ ഡോ. ഷോബി വേളേരിയുടെ നേതൃത്വത്തില്‍ അജ്മല്‍ അസീം, പ്രാര്‍ഥി നാഗര്‍, എന്‍ സംയുക്തകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഗവേഷണത്തിന് പിന്നില്‍. കോഴികളുടെ വിസര്‍ജ്യങ്ങള്‍ ശേഖരിച്ച് ഇവയില്‍നിന്ന് ജീനോമിക ഡി.എന്‍.എയെ വേര്‍തിരിച്ചാണ് പഠനം നടത്തിയത്. ആന്റിബയോട്ടിക് മരുന്നുകളുടെ പ്രവര്‍ത്തനത്തെ തകര്‍ക്കുന്ന ഇ-കോളി, ക്ലോസ്ട്രിഡിയം പെര്‍ഫ്രിംഗന്‍സ്, ക്ലെബ്‌സിയെല്ല ന്യുമോണിയ സ്റ്റാഫൈലോകോക്കസ് ഓറിയസ്, എന്ററോകോക്കസ് ഫെക്കാലിസ്, സ്യൂഡോമോണസ് എരുഗിനോസ, ബാക്‌സീരിയോഡ്‌സ് ഫ്രാഗിന്‍സ് തുടങ്ങിയ രോഗാണുക്കളുടെ സാന്നിദ്ധ്യമാണ് ഇറച്ചിക്കോഴികളില്‍ കണ്ടെത്തിയത്. ഇറച്ചി മികച്ച രീതിയില്‍ പാകം ചെയ്താലും ഇവയില്‍ ചില ബാക്ടീരിയകള്‍ക്ക് നാശം സംഭവിക്കുകയില്ല. അതിനാല്‍തന്നെ ഈ ഇറച്ചി കഴിക്കുന്നവരില്‍ ശ്വാസകോശ സംബന്ധമായ അണുബാധകള്‍, മൂത്രനാളിയിലെ അണുബാധകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ബാക്ടീരിയകള്‍ കാരണമായേക്കാം. കോഴിവളര്‍ത്തലുകള്‍ക്ക് വ്യാപകമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതിനാലാണ് കോഴികളില്‍ ഇത്തരം ബാക്ടീരിയകള്‍ ഉണ്ടാകുന്നതെന്നാണ് വിലയിരുത്തല്‍. കേരളത്തിന് പുറമെ തെലുങ്കാനയില്‍നിന്നുള്ള സാമ്പിളുകളിലും സമാന ബാക്ടീരിയകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്
Discussion about this post