സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ മൂലമുള്ള മരണനിരക്കില്‍ വലിയ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ഒമ്പത് മാസത്തിനിടെ 438 പേര്‍ക്ക് പകര്‍ച്ചവ്യാധികള്‍ മൂലം ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതായത് ഓരോ മാസവും ശരാശരി 48പേര്‍ വീതം പകര്‍ച്ചവ്യാധിമൂലം മരിച്ചതായാണ് കണക്ക്. 2024 ജനുവരി മുതല്‍ സെപ്റ്റംബര്‍വരെ എലിപ്പനി ബാധിച്ചാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. 153 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് എ, എച്ച്1 എന്‍1, മസ്തിഷ്‌ക ജ്വരം, പേവിഷബാധ, പനി, ചിക്കന്‍പോക്‌സ് തുടങ്ങിയ രോഗങ്ങളാണ് നിരയില്‍ മുന്‍പന്തിയിലുള്ളത്. ഈ വര്‍ഷം 20 ലക്ഷത്തിലേറെ ആളുകള്‍ക്ക് പനി ബാധിച്ചതായാണ് കണക്ക്. കാലാവസ്ഥാ വ്യതിയാനം, ആവാസ വ്യവസ്ഥയിലെ മാറ്റം, അതിഥി തൊഴിലാളികളുടെ എണ്ണത്തിലുള്ള വര്‍ധനവ്, പരിസര മലിനീകരണം തുടങ്ങി വിവിധ കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
Discussion about this post