കോസ്‌മെറ്റോളജിസ്റ് എന്ന് വ്യാജേന യുവതിക്ക് വണ്ണം കുറയ്ക്കാൻ ശസ്ത്രക്രിയ നടത്തിയ വ്യാജ ഡോക്ടർ പിടിയിൽ. വർക്കല, സ്വദേശി 27 കാരൻ സജു സഞ്ജീവിനെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. കോസ്മറ്റോളജി ചികിത്സയിലും സർജറിയിലും പ്രാഗൽഭ്യമുണ്ടെന്നു വിശ്വസിപ്പിച്ചാണ് യുവതിയെ വണ്ണം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് ഇയാൾ വിധേയയാക്കിയത്. കടവന്ത്രയിലുള്ള മെഡിഗ്ലോ എന്ന സ്ഥാപനത്തിൽ വെച്ച് കീഹോൾ ശസ്ത്രക്രിയയാണ് ആദ്യം നടത്തിയത്. എന്നാൽ യൗവ്വതിക്ക് വണ്ണം കുറയാത്തതിനെത്തുടർന്ന് 2023 ജൂൺ 11ന് ഓപ്പൺ സർജറി നടത്തി. ഇതേത്തുടർന്ന് യുവതിക്ക് മുറിവിൽ ഗുരുതര അണുബാധയുണ്ടായി. കടുത്ത വേദനയും അനുഭവപ്പെട്ടു. അണുബാധ ജീവന് ഭീഷണിയാകുമെന്ന അവസ്ഥയിലെത്തിയപ്പോഴാണ് യുവതി പൊലീസിൽ പരാതിപ്പെട്ടത്. കോഴിക്കോടുള്ള ഒരു ഡോക്ടറുടെ രജിസ്ട്രേഷൻ ഉപയോഗിച്ചാണ് പ്രതി സ്ഥാപനം നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. എറണാകുളം നോർത്ത് സ്റ്റേഷനിലും ഇയാൾക്കെതിരെ ചികിത്സയുമായി ബന്ധപ്പെട്ട് കേസുണ്ട്.
Discussion about this post