ആഫ്രിക്കയിൽ മങ്കിപോക്സ് പടരുന്ന സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യപിച്ച് ലോകാരോഗ്യ സംഘടന. ഇത് രണ്ടാം തവണതയാണ് ലോകാരോഗ്യസംഘടന രണ്ടുവർഷത്തിനിടെ ഒരേ രോഗത്തിന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. 116-ഓളം രാജ്യങ്ങളിൽ എംപോക്സ് അഥവാ മങ്കിപോക്സ് തീവ്രമായി വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇത്തരം വ്യാപനങ്ങളെ പ്രതിരോധിക്കാനും മരണങ്ങൾ തടയാനും അന്താരാഷ്ട്രതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് വ്യക്തമാക്കി. എല്ലാവരേയും ആശങ്കപ്പെടുത്തുന്ന വ്യാപനമാണിത്. ആഫ്രിക്കയ്ക്കുമപ്പുറമേ രോഗം തീവ്രമായി വ്യാപിക്കുന്നുവെന്നത് വളരെയധികം ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എംപോക്സ്. തീവ്രത കുറവാണെങ്കിലും വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സിന്റെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്.
Discussion about this post