കൊച്ചിയിൽ യുവതിയുടെ മരണത്തിന് കാരണമായത് തുമ്പപ്പൂ കൊണ്ടുള്ള തോരൻ കഴിച്ചതെന്ന് സംശയം. ചേർത്തല സ്വദേശിയായ ഇന്ദുവിന്റെ മരണത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തുമ്പപ്പൂത്തോരൻ കഴിച്ചതുകൊണ്ടുള്ള ഭക്ഷ്യവിഷബാധയാണ് മരണകാരണമായതെന്നാണ് എഫ്.ഐ. ആർ. വ്യാഴാഴ്ച രാത്രി തുമ്പപ്പൂ കൊണ്ടുള്ള തോരൻ ഇന്ദുവും മറ്റ് കുടുംബാംഗങ്ങളും കഴിച്ചിരുന്നു. പിന്നാലെ ഇന്ദുവിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാവുകയായിരുന്നു. ആദ്യം ചേർത്തലയിലെയും പിന്നാലെ നെട്ടൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടും രാസപരിശോധനാഫലവും വന്നാൽമാത്രമേ മരണകാരണം കൂടുതൽ വ്യക്തമാവുകയുള്ളൂ എന്ന് പോലീസ് പ്രതികരിച്ചു.
Discussion about this post