ഡെങ്കിപ്പനി ബാധിതർ കൂടിയതോടെ കേരളത്തിലെ രക്തബാങ്കുകളിൽ പ്ലേറ്റ്ലറ്റ് ക്ഷാമം എന്ന് റിപ്പോർട്ട്. രോഗികളുടെ ബന്ധുക്കൾ രക്തബാങ്കുകളിൽ എത്തി പ്ലേറ്റ് കിട്ടാതെ മടങ്ങുകയാണ്. ഡെങ്കി ബാധിതർക്ക് രക്തത്തിൽ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുമെന്നതിനാൽ ഇവ കയറ്റിയാൽ മാത്രമേ വേഗം സുഖം പ്രാപിക്കു. എന്നാൽ ജില്ലയിലെ ബ്ലഡ് ബാങ്കുകളിൽ രക്തമെത്തുന്നത് കുറവായതിനാൽ പ്ലേറ്റ്ലെറ്റ് കിട്ടാനില്ല. സ്വമേധയാ രക്തം ദാനം ചെയ്യുന്നവർ കുറവാണ്. അസുഖങ്ങൾ ഉണ്ടെങ്കിൽ രക്തം ശേഖരിക്കാൻ സാധിക്കില്ല. സ്വമേധയാ രക്തം നൽകുന്നവർ കുറഞ്ഞതിനൊപ്പം ചെറുപ്പക്കാർക്കിടയിൽ ടാറ്റ സംസ്കാരം വളർന്നതും രക്തദാനത്തിന് തിരിച്ചടിയായി. ടാറ്റൂ അടിച്ചാൽ ഒരു വർഷം വരെ രക്തദാനം നടത്താൻ ആവില്ല. ബോധവൽക്കരണ ക്യാമ്പയിനുകൾ നടത്തുന്നുണ്ടെങ്കിലും രക്തദാനത്തിന് താല്പര്യമുള്ളവർ കുറവാണ്. നിലവിൽ എല്ലാ ഗ്രൂപ്പുകളിലും ഉള്ള രക്തത്തിനും ക്ഷാമം ഉണ്ട്. പ്ലേറ്റ്ലെറ്റുകൾ കയറ്റാൻ വൈകുന്നത് ഡെങ്കിപ്പനി ഭേദമാകാൻ കാലതാമസം ഉണ്ടാക്കും. പ്ലേറ്റ്ലറ്റിനായി രോഗികളുടെ സമാന ഗ്രൂപ്പിലുള്ള ആളുകളെ തേടി അലയേണ്ട സ്ഥിതിയാണെന്നും റിപ്പോർട്ട് പറയുന്നു.
Discussion about this post