അമിത മദ്യപാനം മൂലമുള്ള മരണങ്ങളിൽ ഇന്ത്യ മുന്നിലെന്ന് ലോകാരോഗ്യസംഘടന. മദ്യപാനം മൂലമുള്ള മരണ നിരക്കുകൾ ചൈനയേക്കാൾ രണ്ടിരട്ടിയാണ് ഇന്ത്യയിലെന്നും ലോകാരോഗ്യസംഘടന പറയുന്നു. അടുത്ത ആറുവർഷത്തിനുള്ളിൽ ഇന്ത്യയിലെ മദ്യ ഉപഭോഗം കുത്തനെ ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ പതിനഞ്ചുമുതൽ പത്തൊമ്പതുവയസ്സുവരെ പ്രായമുള്ള കൗമാരക്കാർക്കിടയിലെ അമിത മദ്യപാനത്തേക്കുറിച്ചും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നുണ്ട്. റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ 7.1 ശതമാനം യുവാക്കളും 5.2 ശതമാനം സ്ത്രീകളും അമിതമദ്യപാനത്തിന് അടിമകളാണ്. പ്രതിവർഷം മുപ്പതുലക്ഷം പേരുടെ മരണത്തിന് മദ്യപാനം കാരണമാകുന്നുവെന്നും ലോകാരോഗ്യസംഘടന പറയുന്നു. 2019-ൽ മദ്യോപഭോഗം മൂലം 2.6ദശലക്ഷം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മദ്യത്തിനും ലഹരിക്കും അടിമപ്പെടുന്നത് തടയാൻ മതിയായ നടപടികൾ കൈക്കൊള്ളേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Discussion about this post