മലേറിയ പരത്തുന്ന കൊതുകുകളെ നശിപ്പിക്കാൻ ജനിതക വ്യതിയാനം വരുത്തിയ സൗഹൃദ കൊതുകുകളെ പരീക്ഷിക്കുകയാണ് ആഫ്രിക്കയിലെ ഡിജിബോട്ടി. അനോഫെലസ് സ്റ്റെഫൻസി കുടുംബത്തിൽ പെട്ട കടിക്കാത്ത ഈ ആൺ കൊതുകുകൾക്കുള്ളിൽ ഒരു പ്രത്യേകതരം ജീനിനെ ഉൾപ്പെടുത്തിയാണ് പുറത്തേക്ക് വിടുന്നത്. ഇവ പെൺകൊതുകുകളുമായി ഇണചേർന്ന് കഴിഞ്ഞാൽ ഈ ജീൻ അടുത്ത തലമുറയിലെ പെൺകൊതുകുകളെ മൂപ്പെത്തും മുൻപ് നശിപ്പിക്കുന്നു. പെൺകൊതുകുകളാണ് മനുഷ്യരെ കടിച്ച് മലേറിയയും മറ്റ് വൈറൽ രോഗങ്ങളും പരത്താറുള്ളത്. യുകെ അധിഷ്ഠിത ബയോടെക് കമ്പനിയായ ഓക്‌സിടെക്കാണ് ഈ ജനിതക വ്യതിയാനം വരുത്തിയ കൊതുകുകളെ വികസിപ്പിച്ചത്. ഇത് രണ്ടാം തവണയാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഈ കൊതുകുകളെ പരീക്ഷിക്കുന്നത്. 2019 മുതൽ ഇത്തരത്തിൽ 100 കോടി കൊതുകുകളെ വിട്ടിട്ടുണ്ടെന്നും യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ കൂട്ടിച്ചേർക്കുന്നു.
Discussion about this post