പ്രമേഹ രോഗം പൂർണമായും ചികിൽസിച്ച് ഭേദമാക്കി ചൈന, പയനിയറിംഗ് സെൽ തെറാപ്പി ഉപയോഗിച്ചാണ് പ്രമേഹ രോഗിയെ വിജയകരമായി സുഖപ്പെടുത്തിയത്. ചൈനീസ് അക്കാദമി ഓഫ് സയൻസസിന് കീഴിലുള്ള സെൻ്റർ ഫോർ എക്സലൻസ് ഇൻ മോളിക്യുലാർ സെൽ സയൻസ് , റെൻജി ഹോസ്പിറ്റൽ, ഷാങ്ഹായ് ചാങ്‌ഷെംഗ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് പയനിയറിംഗ് ചികിത്സ വികസിപ്പിച്ചെടുത്തത്. Cell ഡിസ്‌കവറി എന്ന ജേർണലിലാണ് ഇത്റി സംബന്ധിച്ച റീപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2021 ജൂലൈയിൽ ആണ് രോഗി സെൽ ട്രാൻസ്പ്ലാൻറിന് വിധേയനായത്. അതിനു ശേഷം 11 ആഴ്ചയ്ക്കുള്ളിൽ രോഗിക്ക് ഇൻസുലിൻ എടുക്കുന്നതും, ഒരു വർഷത്തിൽ ബ്ലഡ് ഷുഗർ കുറയ്ക്കുന്നതിനുള്ള ഗുളികകളും നിർത്തിയതായും പറയുന്നു. തുടർ പരിശോധനകളിൽ രോഗിയുടെ പാൻക്രിയാറ്റിക് ഐലറ്റ് പ്രവർത്തനം ഫലപ്രദമായി പുനഃസ്ഥാപിച്ചതായി ഗവേഷകർ കണ്ടെത്തി. രോഗി ഇപ്പോൾ 33 മാസമായി ഇൻസുലിൻ രഹിതനാണ് എന്ന് ഗവേഷകരിൽ വ്യക്തമാക്കി. പ്രമേഹത്തിനുള്ള സെൽ തെറാപ്പി മേഖലയിലെ സുപ്രധാന മുന്നേറ്റത്തെയാണ് ഈ പഠനം പ്രതിനിധീകരിക്കുന്നതെന്ന് ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ പ്രൊഫസറായ തിമോത്തി കീഫർ വ്യക്തമാക്കി.
Discussion about this post