ഡൽഹിയിൽ നാലുകോടി രൂപയുടെ വ്യാജ അർബുദമരുന്നുകളുമായി ആശുപത്രിജീവനക്കാരുൾപ്പെടെ എട്ടു പേർ അറസ്റ്റിൽ. മോത്തി നഗർ, യമുന വിഹാർ, ഗുരുഗ്രാം എന്നിവിടങ്ങളിൽ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിലാണ് മെഡിക്കൽ ഷോപ്പ് ജീവനക്കാർ, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ആശുപത്രിജീവനക്കാർ തുടങ്ങിയവരുൾപ്പെട്ട രാജ്യാന്തര മരുന്നുമാഫിയസംഘം പിടിയിലായത്. ഏഴ് രാജ്യാന്തരബ്രാൻഡുകളുടെയും രണ്ട് ഇന്ത്യൻ ബ്രാൻഡുകളുടെയും പേരിലുള്ള വ്യാജമരുന്നാണ് പോലീസ് പിടികൂടിയത്. മരുന്നുകൾക്കൊപ്പം നിർമാണസാമഗ്രികളും ഉപകരണങ്ങളും 20,000 അമേരിക്കൻ ഡോളറും രണ്ടുകോടിയോളം രൂപയും പിടിച്ചെടുത്തു. 100 രൂപ ചെലവിൽ നിർമിക്കുന്ന വ്യാജമരുന്ന്, പ്രമുഖബ്രാൻഡുകളുടെ മരുന്നുകുപ്പികളിൽ നിറച്ച് മൂന്നുലക്ഷംവരെ രൂപയ്ക്കാണ് വിറ്റിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post