ലോകത്താദ്യമായി മനുഷ്യ മസ്തിഷ്കത്തിൽ ചിപ്പ് ഘടിപ്പിച്ചതായി ഇലോണ്‍ മസ്‌ക്. ശതകോടീശ്വരൻ ഇലോൺ മസ്‌കിന്‍റെ സംരംഭമായ ന്യൂറാലിങ്ക് നിര്‍മ്മിച്ച ബ്രെയിൻ ചിപ്പ് തലച്ചോറില്‍ ഘടിപ്പിച്ചയാള്‍ സുഖം പ്രാപിച്ചുവരുന്നു. മസ്‌ക് തന്നെയാണ് ഇക്കാര്യം തന്റെ x അക്കൗണ്ട് വഴി പുറത്തുവിട്ടത്. ആദ്യ ന്യൂറാലിങ്ക് ഉത്പന്നത്തിന് ടെലിപ്പതി എന്ന് പേരിട്ടതായും മസ്‌ക് അറിയിച്ചു. മനുഷ്യന്റെ കഴിവുകള്‍ക്ക് സൂപ്പര്‍ചാര്‍ജ് നല്‍കുക, എഎല്‍സ്, പാര്‍ക്കിന്‍സണ്‍സ് പോലുള്ള ന്യൂറോളജിക്കല്‍ രോഗങ്ങള്‍ ചികിത്സിക്കുക തുടങ്ങിയവയാണ് ചിപ്പിലൂടെ ഉദ്ദേശിക്കുന്നത്. മനുഷ്യരില്‍ ഇംപ്ലാന്റ്‌സ് നടത്താനുള്ള അംഗീകാരം കഴിഞ്ഞ വര്‍ഷമാണ് അമേരിക്കന്‍ റെഗുലേറ്റേര്‍സില്‍ നിന്നും ന്യൂറാലിങ്കിന് ലഭിച്ചത്. ന്യൂറാലിങ്കിന്റെ സാങ്കേതിക വിദ്യ പ്രധാനമായും പ്രവര്‍ത്തിക്കുന്നത് ലിങ്ക് എന്ന് വിളിക്കപ്പെടുന്ന ഇംപ്ലാന്റിലൂടെയാണ്. 2016ല്‍ മസ്‌ക് സഹ സ്ഥാപകനായി സ്ഥാപിച്ച ന്യൂറോടെക്‌നോളജി കമ്പനിയുടെ പദ്ധതിയായിരുന്നു ബ്രെയിന്‍ ചിപ്പ്. മസ്തിഷ്‌കവും കമ്പ്യൂട്ടറും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
Discussion about this post