തലശ്ശേരി ജില്ലാ കോടതിയില്‍ സിക്ക രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. 8 പേര്‍ക്കാണ് സിക്ക രോഗം സ്ഥിരീകരിച്ചത്. പ്രദേശത്തുള്ള ഗര്‍ഭിണികളെ ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷിച്ചു വരുന്നു. എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശവും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്ക് കൂടി ജാഗ്രതാ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. ഒക്ടോബര്‍ 30ന് ആദ്യ സിക്ക കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഒക്ടോബര്‍ 31ന് ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ ആര്‍ആര്‍ടി സംഘവും പ്രദേശം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. സിക്ക വൈറസ് പരത്തുന്ന കൊതുകിന്റെ ഉറവിട നശീകരണത്തിനായി ഫോഗിംഗ്, സ്പ്രേയിംഗ്, ലാര്‍വ സര്‍വേ എന്നിവ നടത്തി. ആശങ്കപ്പെടേണ്ട കാര്യമില്ല ജാഗ്രതയാണ് വേണ്ടതെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. സാധാരണ സിക കുഴപ്പമില്ലെങ്കിലും ഗര്‍ഭിണികളെ ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് മൈക്രോ കെഫാലി പോലുള്ള വൈകല്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുട്ടികളും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കളമശേരി സ്‌ഫോടനത്തില്‍ മരണം നാലായി. 80 ശതമാനത്തോളം പൊള്ളലേറ്റു ആശുപത്രീയില്‍ കഴിഞ്ഞിരുന്ന കളമശേരി സ്വദേശി മോളി ജോയി കൂടി മരണത്തിനു കീഴടങ്ങി. സ്‌ഫോടനം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ 25 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 10 പേര്‍ ഐസിയുവില്‍ ചികിത്സയിലാണ്. അതേസമയം, കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിനെ 10 ദിവസതെക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ളതില്‍ വ്യക്തത വരുത്തുകയാണ് ലക്ഷ്യം.
ബൈപോളാര്‍ ഡിസോര്‍ഡര്‍ രോഗനിര്‍ണയത്തിനായി ലളിതമായ രക്തപരിശോധന വികസിപ്പിച്ച് കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകര്‍. അതിയായ ഉന്മാദവും അതിനു ശേഷം അതികഠിനമായ വിഷാദവും മാറി മാറി അനുഭവിക്കുന്ന രോഗാവസ്ഥയാണ് ബൈപോളാര്‍ ഡിസോഡര്‍. ബൈപോളാര്‍ ഡിസോര്‍ഡര്‍ ബാധിച്ച രോഗികളിലെ 30 ശതമാനത്തെയും ഈ രക്തപരിശോധനയിലൂടെ കണ്ടെത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. രക്തപരിശോധനയ്ക്കൊപ്പം മാനസികാരോഗ്യ വിദഗ്ധന്റെ നിരീക്ഷണം കൂടിയായാല്‍ കൂടുതല്‍ കാര്യക്ഷമമായ രോഗനിര്‍ണയം സാധ്യമാണെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. രക്തത്തിലെ ചില ബയോമാര്‍ക്കറുകളാണ് വ്യക്തിയുടെ ബൈപോളാര്‍ ഡിസോഡറിനെ പറ്റി വിലപ്പെട്ട സൂചനകള്‍ നല്‍കുന്നതെന്ന് ജാമാ സൈക്യാട്രി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. കൃത്യ സമയത്ത് രോഗിക്ക് ചികിത്സ ഉറപ്പാക്കാനും വിശദമായ മാനസികാരോഗ്യ പരിശോധനകളിലേക്ക് നയിക്കാനും രക്തപരിശോധന സഹായിക്കുമെന്നാണ് ഗവേഷരുടെ വാദം. ബൈപോളാര്‍ ഡിസോഡര്‍ അനുഭവിക്കുന്ന എട്ടു കോടിയോളം പേര്‍ ലോകത്തിലുണ്ടെന്നാണ് കണക്ക്.
ഇടവിട്ടുള്ള ഉപവാസം ടൈപ്പ് 2 പ്രേമേഹ രോഗികള്‍ക്ക് പ്രയോജനകരമെന്ന് പഠനം. ഷിക്കാഗോയിലെ ഇലിനോയ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഗവേഷണത്തിന് പിന്നില്‍. പ്രമേഹ രോഗികളുടെ ഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇടവിട്ടുള്ള ഉപവാസം സഹായിക്കുമെന്നാണ് പഠനം പറയുന്നത്. ആറു മാസം നീണ്ട പഠനകാലത്ത്, 75 പ്രമേഹ രോഗികളെ മൂന്നു സംഘങ്ങളായി തിരിച്ചു പഠനം നടത്തി. ഇതില്‍ ആദ്യ സംഘം ഉച്ചയ്ക്ക് 12നും രാത്രി എട്ടിനും ഇടയിലുള്ള എട്ടു മണിക്കൂറില്‍ മാത്രം ഭക്ഷണം കഴിച്ചു. രണ്ടാമത്തേത് അവര്‍ കഴിക്കുന്ന പ്രതിദിന കലോറിയുടെ അളവ് 25 ശതമാനം കുറച്ചു. മൂന്നാമത്തെ സംഘം പ്രത്യേകിച്ച് മാറ്റമൊന്നും വരുത്താത്ത കണ്‍ട്രോള്‍ ഗ്രൂപ്പായിരുന്നു. ആദ്യ സംഘത്തില്‍പ്പെട്ടവര്‍ക്ക് രണ്ടാമത്തെ സംഘത്തെ അപേക്ഷിച്ച് കൂടുതല്‍ ഭാരം നിയന്ത്രിക്കാന്‍ സാധിച്ചതായി ഗവേഷകര്‍ കണ്ടെത്തി. എച്ച്ബിഎ1സി പരിശോധന ഉപയോഗിച്ച് നടത്തിയ പ്രമേഹ പരിശോധനയില്‍ രണ്ട് സംഘങ്ങളുടെയും രക്തത്തിലെ പഞ്ചസാരയുടെ തോതില്‍ കുറവ് കണ്ടെത്തി. പ്രമേഹ രോഗികള്‍ക്ക് സമയബന്ധിതമായ ഭക്ഷണക്രമത്തിലൂടെ ഭാരവും രക്തത്തിലെ പഞ്ചസാരയുടെ തോതും കൂടുതല്‍ കാര്യക്ഷമമായി നിയന്ത്രിക്കാന്‍ സാധിക്കുന്നതായി പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ജാമാ നെറ്റ് വര്‍ക്ക് ഓപ്പണില്‍ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ അതിശക്തമഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. എറണാകുളം, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post