ഗുരുതരമായ അണുബാധയ്ക്കും മാംസം ചിഞ്ഞഴുകുന്നതിനും കാരണമാകുന്ന സോംബി ഡ്രഗ്‌സിന്റെ ഉപയോഗം ന്യൂയോര്‍ക്കില്‍ വര്‍ധിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രാന്‍ക്, സൈലാസൈന്‍ എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ ലഹരി മറ്റ് ലഹരിവസ്തുക്കളില്‍ ചേര്‍ത്താണ് വില്‍പ്പന നടത്തുന്നത്. ഇവ ഉപയോഗിക്കുന്നവരുടെ ശരീരത്തില്‍ വലിയ മുറിവുകള്‍ കണ്ടുവരുന്നതിനാലാണ് സോംബി ഡ്രഗ് എന്ന വിളിപ്പേര് മയക്കുമരുന്നിന് ലഭിച്ചത്. ത്വക്, പേശികള്‍, രക്തക്കുഴലുകള്‍ തുടങ്ങിയവയെ ഗുരുതരമായി ബാധിക്കുന്ന ഈ ലഹരി, ഉപയോഗിക്കുന്നയാളുടെ മനോനിലയും തകരാറിലാക്കുന്നു.
ചൈനയില്‍നിന്നും വിചിത്രമായ ഒരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. കാമുകിയെ പത്തുമിനിറ്റ് നിര്‍ത്താതെ ചുംബിച്ച യുവാവിന്റെ കേള്‍വിശക്തി നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ചൈനയിലെ സെജിയാങ് പ്രവിശ്യയിലാണ് സംഭവം. കാമുകിയെ തുടര്‍ച്ചയായി ചുംബിക്കുന്നതിനിടെ യുവാവിന്റെ ചെവിക്കുള്ളിലെ വായു മര്‍ദത്തില്‍ പെട്ടെന്നുണ്ടായ മാറ്റമാണ് ഇതിന് കാരണമെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. പരിശോധനയില്‍ യുവാവിന്റെ ചെവിക്കല്ലില്‍ സുഷിരങ്ങളുള്ളതായി കണ്ടെത്തി. പങ്കാളിയുടെ ശാസോച്ഛ്വാസത്തിലെ വ്യതിയാനവും പരിക്കിന് കാരണമായതായാണ് വിലയിരുത്തല്‍.
കേരളത്തില്‍ ശനിയാഴ്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്തെ മലയോര മേഖലകളില്‍ ഇന്ന് നല്ല മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ശനിയാഴ്ചവരെ മിതമായ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ലളിതമായ മൂത്ര പരിശോധനയിലൂടെ ഹൃദ്‌രോഗ സാധ്യത മുന്‍കൂട്ടി കണ്ടെത്താനാകുമെന്ന് പഠനം. യൂറോപ്യന്‍ ജേണല്‍ ഓഫ് ഹാര്‍ട്ട് ഫെയിലറിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൂത്രത്തില്‍ യൂറിനറി ആല്‍ബുമിന്‍ എക്‌സ്‌ക്രീഷനും സെറം ക്രിയാറ്റിനും ഉള്ളവര്‍ക്ക് ഹൃദയ സ്തംഭന സാധ്യത കൂടുതലാണെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കോവിഡിന്റെ പുതിയ വകഭേദമായ ഇജി.5 എന്ന ഏരിസ് വകഭേദം ലോകത്ത് വലിയതോതില്‍ പടരുന്നതായി റിപ്പോര്‍ട്ടുകള്‍. രോഗ ലക്ഷണങ്ങള്‍ വളരെ കുറവാണെന്നതിനാല്‍ രോഗബാധിതരെ കണ്ടെത്താന്‍ വൈകുന്നത് ഏരിസ് വകഭേദത്തിന്റെ പ്രത്യേകതയാണ്. രോഗം ബാധിച്ച് ഒരാഴ്ച എങ്കിലും കഴിഞ്ഞാല്‍ മാത്രമേ രോഗി പോസിറ്റീവാണെന്ന് കണ്ടെത്താനാകൂ. ആയതിനാല്‍ ഒരാഴ്ചമുമ്പുവരെ രോഗിയില്‍ നെഗറ്റീവ് ഫലം കാണിക്കുന്നതിനുള്ള സാധ്യതയാണ് കൂടുതല്‍.
സ്ത്രീകളുടെ കരുതലിനായി പുരുഷന്മാര്‍ക്കായി കുറിപ്പ് പങ്കുവെച്ച് ബോളിവുഡ് നടി ഛവി മിത്തല്‍. മാസത്തില്‍ ഏതുസമയമാണോ എന്നതിന് അനുസരിച്ച് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുകയും അതിനനുസരിച്ച് മാനസികാവസ്ഥ മാറുകയും ചെയ്യുന്നവരാണ് സ്ത്രീകള്‍. വൈകാരികമായും സ്‌നേഹത്തോടെയും പെരുമാറുന്ന സ്ത്രീകളെ അവരുടെ സ്വഭാവവും മനസ്സുമറിഞ്ഞ് പുരുഷന്മാര്‍ ചേര്‍ത്ത് നിര്‍ത്തണമെന്നും ഛവി പറയുന്നു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post