മദ്യപിച്ച് വാഹനമോടിച്ചതിന് ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. മദ്യപിച്ച് വാഹനം ഓടിച്ച ആംബുലന്‍സ് ഡ്രൈവറുടെ പ്രവൃത്തി അവരുടെ തൊഴിലിന്റെ മഹത്വം പാലിക്കുന്നതിലുള്ള കടുത്ത നിന്ദയാണ്. ഇത് രോഗിയുടെ ജീവന്‍ അപകടത്തിലാക്കുക മാത്രമല്ല, അടിയന്തിര വൈദ്യസേവനങ്ങളില്‍ ഏര്‍പ്പെടുന്നവരെക്കുറിച്ചുള്ള പവിത്രമായ വിശ്വാസത്തെ കളങ്കപ്പെടുത്തുമെന്നും എംവിഡി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കോഴിക്കോട് കോണ്‍ഗ്രസ് മാര്‍ച്ചിനെ തടയാന്‍ സ്ഥാപിച്ച ബാരിക്കേഡ് രോഗിയുമായിവന്ന ആംബുലന്‍സിന്റെ വഴിമുടക്കിയതായി പരാതി. താന്‍ ആവശ്യപ്പെട്ടിട്ടും തടസ്സം നീക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കാലിന് പരിക്കേറ്റ വയോധികയാണ് വാഹനത്തിലുണ്ടായിരുന്നത്. പ്രതിഷേധ മാര്‍ച്ചിന് മണിക്കൂറുകള്‍ക്ക് മുമ്പേ പോലീസ് റോഡില്‍ ബാരിക്കേട് സ്ഥാപിച്ചത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി.
ഏഴുമാസം പ്രായമായ കുട്ടിയുടെ വയറ്റില്‍നിന്ന് നീക്കം ചെയ്തത് രണ്ട് കിലോയോളംപോന്ന ഭ്രൂണം. ഉത്തര്‍പ്രദേശിലെ പ്രയാഗില്‍ നടന്ന സംഭവം ദേശിയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. കുഞ്ഞിന്റെ ആമാശയത്തിലാണ് ഭ്രൂണം വികസിച്ചത്. കുട്ടിയുടെ വയര്‍ അസാധാരണമായി വലിപ്പം വയ്ക്കുകയും വേദന അനുഭവപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് കുട്ടിക്ക് മാതാപിതാക്കള്‍ അടിയന്തിര ചികിത്സ ലഭ്യമാക്കിയത്.
മൂവാറ്റുപുഴ വയോജനകേന്ദ്രത്തില്‍ കൂട്ടമരണത്തിന് കാരണം അജ്ഞാത ത്വക്കുരോഗമാണെന്ന ആരോപണങ്ങള്‍ക്കിടെ കേന്ദ്രത്തില്‍ പരിശോധന നടത്തി ആരോഗ്യ വകുപ്പ്. പ്രായമായ അഞ്ച് സ്ത്രീകളാണ് 13 ദിവസത്തിനിടെ മരിച്ചത്. മരിച്ചവര്‍ക്കും മറ്റ് അന്തേവാസികള്‍ക്കും ത്വക്കുരോഗം ബാധിച്ചതായി കണ്ടെത്തി. രോഗം കണ്ടെത്തിയ അന്തേവാസികളെ ചികിത്സയ്ക്കായി വിവിധ ആശുപത്രികളിലേയ്ക്ക് മാറ്റി.
ആലുവയില്‍ കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചു. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്. ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്ത്രീകളുടെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍. 2019-21 കാലയളവില്‍ 13.13 ലക്ഷത്തിലധികം സ്ത്രീകളെ രാജ്യത്തുനിന്നും കാണാതായതായും ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ഉള്‍പ്പെടുന്നതായും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മധ്യപ്രദേശാണ് സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നില്‍. കേന്ദ്രഭരണ പ്രദേശങ്ങളില്‍ മുന്നില്‍ ഡല്‍ഹിയാണ്.
ആലുവയില്‍ കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചു. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്. ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജാണ് ഇക്കാര്യം വ്യക്തമാക്കിയത്
കൂടുതല്‍ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post